ബെൽഫാസ്റ്റ്: പുതുതായി രൂപീകരിച്ച നോർതേൺ അയർലൻഡ് ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നാളെ. വൈകീട്ട് അഞ്ച് മണിയ്ക്ക് ബാലി ഹാക്കമോർ സെന്റ് കോൾമിസിൽ ഇടവക ഹാളിലാണ് പരിപാടി. വേൾഡ് മലയാളി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച പ്രവർത്തന സമിതിയാണ് നോർതേൺ അയർലൻഡ് ബെൽഫാസ്റ്റ് പ്രൊവിൻസ്.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ കലാ മേളകൾ സംഘടിപ്പിക്കുന്നുണ്ട്. കലാഭവൻ ദിലീപ് അവതരിപ്പിക്കുന്ന കോമഡി ഷോ, നന്ദന സന്തോഷിന്റെ നൃത്തം, ഡിജെ എന്നിവ ഉണ്ടാകും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും ഉണ്ടാകും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Discussion about this post

