ഡൗൺ: കൗണ്ടി ഡൗണിലെ പ്രളയ ദുരന്ത ബാധിതകർക്കുള്ള സഹായം സംബന്ധിച്ച സ്റ്റോർമോണ്ട് എക്സിക്യൂട്ടീവ് ചർച്ച നടത്തും. നോർതേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്ററാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഡൗണിലെ ന്യൂകാസിലിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയിരുന്നു.
ശക്തമായ മഴയെ തുടർന്ന് ടുള്ളിബ്രാന്നിഗൻ റോഡ് പൂർണമായി വെള്ളത്തിൽ മുങ്ങി. മോർൺ പർവ്വതനിരകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ കുത്തിയൊലിച്ച് എത്തിയത് ഇവരുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കി. അവശിഷ്ടങ്ങൾ മുഴുവൻ വീടുകൾക്കുള്ളിലേക്ക് ആണ് ഒലിച്ചെത്തിയത്. 900 ലധികം മണൽചാക്കുകൾ ഉപയോഗിച്ചായിരുന്നു ഇത് പ്രതിരോധിച്ചത്.
Discussion about this post

