ഡബ്ലിൻ: അയർലൻഡിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം വീണ്ടും വർധിച്ചു. ഈ മാസം വിലക്കയറ്റം ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023 ഡിസംബറിന് ശേഷം ആദ്യമായിട്ടാണ് വിലക്കയറ്റം ഇത്രയേറെ ഉയരത്തിൽ എത്തുന്നത്.
കഴിഞ്ഞ 12 ആഴ്ചത്തെ പണപ്പെരുപ്പ കാലയളവിൽ 6.3 ശതമാനത്തിൽ നിന്നുള്ള വർധനവാണ് കാണിക്കുന്നത്. സെൻട്രൽ സ്റ്റാസ്റ്റിക്സ് ഓഫീസിന്റെ കണക്കുകൾ പ്രകാരം വിലക്കയറ്റം 18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. 2.7 ശതമാനമാണ് സെപ്തംബറിലെ വിലക്കയറ്റം. ഒക്ടോബർ 5 മുതലുള്ള നാല് ആഴ്ചകളിലായി 6.1 ശതമാനത്തിലേക്ക് അവശ്യസാധനങ്ങളുടെ വിൽപ്പന ഉയർന്നിട്ടുണ്ട്.
Discussion about this post

