ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ ഒബ്സർവേഷൻ പോയിന്റ് നിർമ്മാണത്തിനായുള്ള അനുമതി നൽകി ആസൂത്രണ കമ്മീഷൻ. ഡിഎഎ മുന്നോട്ടുവച്ച പദ്ധതിയാണ് കമ്മീഷൻ അംഗീകരിച്ചത്. പഴയ എയർപോർട്ട് റോഡിലാണ് വ്യൂപോയിന്റ് നിർമ്മിക്കുന്നത്.
എയർപോർട്ടിന് ഏറ്റവും അടുത്തായി നിന്ന് വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിംഗും കാണാൻ ആളുകൾക്ക് അവസരം ഒരുക്കുകയാണ് പുതിയ ഒബ്സർവേഷൻ പോയിന്റിന്റെ നിർമ്മാണം വഴി ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ മെയിൽ പദ്ധതിയുടെ നിർമ്മാണത്തിന് ഫിൻഗൽ കൗണ്ടി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആസൂത്രണ കമ്മീഷന്റെയും അനുമതി ലഭിക്കുന്നത്.
Discussion about this post

