ഡബ്ലിൻ: ഐപിസി യുകെ ആൻഡ് അയർലൻഡ് റീജൻ ശുശ്രൂഷകരുടെ സമ്മേളനം ശനിയാഴ്ച ( 25 ). 42 സഭകളുടെയും ശുശ്രൂഷകന്മാരുടെ കുടുംബമായുള്ള സമ്മേളനം ആണ് സ്റ്റോക്ക് ഓൺ ട്രെൻഡിൽവച്ച് നടക്കുക. യുകെയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.
റീജൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജിന്റെ അധ്യക്ഷതയിലാണ് പരിപാടി. പാസ്റ്റർ തോമസ് ഫിലിപ്പ് ക്ലാസുകൾ നയിക്കും. റീജൻ ഭാരവാഹികളും ലോക്കൽ ഐപിസി അഗാപ്പേ സഭയും ചേർന്ന് മീറ്റിംഗിനായുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണ്.
Discussion about this post

