വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ ഡൻഗർവാൻ ടൗണിൽ പോലീസുകാർക്ക് നേരെ ആക്രമണം. പരിക്കേറ്റ ഗാർഡകൾ അവധിയിൽ പ്രവേശിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് ഗാർഡകൾക്കാണ് പരിക്കേറ്റത്.
വ്യാഴം, വെള്ളം ദിവസങ്ങളിൽ ആയിരുന്നു ആക്രമണം. വ്യാഴാഴ്ച ഒരാളെ അറസ്റ്റ് ചെയ്യാനായി എത്തിയതായിരുന്നു പോലീസ്. ഇതിനിടെ പ്രതി പോലീസുകാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് അവധിയിൽ പ്രവേശിക്കുകയായിരുന്നു.
ഇതിന് തൊട്ട് പിന്നാലെ വെള്ളിയാഴ്ച രാത്രിയിൽ ആയിരുന്നു രണ്ടാമത്തെ ആക്രമണം ഉണ്ടായത്. നഗരത്തിൽ പ്രശ്നം ഉണ്ടാക്കിയ സ്ത്രീയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു രണ്ടാമത്തെ ആക്രമണം ഉണ്ടായത്.
Discussion about this post

