സ്ലൈഗോ: ഇനിഷ്മുറെ ദ്വീപിന് സമീപം വെള്ളത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കയാക്കിംഗിനിടെ വെള്ളത്തിൽ വീണ രണ്ട് പേരെയാണ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചത്.
കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ ആർ118 ക്രൂ അംഗങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. വിവരം ലഭിച്ചതിനെ തുടർന്ന് ഉടനെ തന്നെ കോസ്റ്റ്ഗാർഡ് അംഗങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇവരെ സ്ലൈഗോ വിമാനത്താവളത്തിലാണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നിലവിൽ രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
Discussion about this post

