ഡബ്ലിൻ: ടി20 വേൾഡ് കപ്പിൽ വീണ്ടും തിരിച്ചടി നേരിട്ട് അയർലൻഡ് ടീം. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയോട് തോറ്റു. 67 റൺസിനാണ് അയർലൻഡ് ഓസ്ട്രേലിയയോട് പരാജയപ്പെട്ടത്.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയർലൻഡ് 16.5 ഓവറിൽ ഓൾ ഔട്ട് ആകുകയായിരുന്നു. 115 റൺസ് മാത്രമാണ് അയർലൻഡിന് നേടാൻ കഴിഞ്ഞത്.
Discussion about this post

