ഡബ്ലിൻ: ടുള്ളിമോർ ഇന്ത്യൻ അസോസിയേഷന് പുതിയ ഭാരവാഹികൾ. 2026-27 വർഷത്തേയ്ക്കുള്ള പുതിയ ഭരണ സമിതി നിലവിൽ വന്നു. തേജസ്വിനി പി രാജാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്.
ഈ മാസം ആറിന് ആയിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ടുള്ളമോറിലെ സെന്റ് മേരീസ് യൂത്ത് സെന്ററിൽ ജനറൽ ബോഡി യോഗം ചേർന്നിരുന്നു. ഇവിടെവച്ച് പുതിയ സമിതി അംഗങ്ങൾ ചുമതലയേൽക്കുകയായിരുന്നു. സനൽ ജോർജ് ആണ് സംഘടനയുടെ വൈസ് പ്രസിഡന്റ്. സിംന മോഹൻ സെക്രട്ടറിയായും നിവിൻ അലക്സ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.
പബ്ലിക് റിലേഷൻസ് ഓഫീസർ (PRO) : ജിജി ജോർജ്
ട്രഷറർ : ആശ ജോസ്
പ്രോഗ്രാം കോ-ഓർഡിനേറ്റർമാർ : ജോമിൻ ജോയ്കുട്ടി , വിഷ്ണു മണികണ്ഠൻ
യൂത്ത് നെക്സസ് കോ-ഓർഡിനേറ്റർമാർ: അലൈസ ബെന്നിസ്, അന്നാ റോസ്, ജോജി ജോഷിൻ ജോയ്

