ഡബ്ലിൻ: സെന്റ് പാട്രിക്സ് ദിനത്തിൽ സമരം ചെയ്യാൻ ഗാർഡ. ശമ്പളം, ആനുകൂല്യം എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് സമരം ചെയ്യുന്നത്.
റാങ്ക് ആൻഡ് ഫയൽ ഗാർഡകളുടെ സംഘടനയായ ദി ഗാർഡ റെപ്രസന്റേറ്റീവ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത മാസം 17 ന് ആണ് സെന്റ് പാട്രിക്സ് ദിനം.
അന്നേ ദിനം ജോലിയിൽ ആരും പ്രവേശിക്കേണ്ടതില്ലെന്നാണ് തീരുമാനം. സെന്റ് പാട്രിക്സ് ദിനത്തിലും ഇതിനോട് അനുബന്ധിച്ചുള്ള പരിപാടികൾ നടക്കുന്ന ദിനത്തിലും ജോലിയിൽ നിന്നും ഗാർഡകൾ വിട്ട് നിൽക്കും.
Discussion about this post

