ഡബ്ലിൻ: കൗണ്ടി ഡബ്ലിനിലെ പ്രിയറി ഫീൽഡിലുള്ള അഫോർഡബിൾ ഹൗസുകൾക്കായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു. ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയും ഫിൻഗൽ കൗണ്ടി കൗൺസിലും ബുധനാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച 36 അഫോർഡബിൽ വീടുകൾക്ക് വേണ്ടിയാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
രണ്ടും, നാലും നിലകളിലായിട്ടാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. വൺ ബെഡ്, ടു ബെഡ്, ത്രീ ബെഡ് അപ്പാർട്ട്മെന്റുകൾ ലഭ്യമാണ്. ഓരോ അപ്പാർട്ട്മെന്റുകൾക്കും ബാൽകണിയോ ടെറസോ ഉണ്ടായിരിക്കും.
Discussion about this post

