ഡബ്ലിൻ: തനിക്കും തന്റെ കുടുംബത്തിനും നേരെ ഭീഷണി മുഴക്കിയവർ അതിന്റെ പരിണിതഫലം അനുഭവിക്കുമെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. കേസിൽ പ്രതികളായ രണ്ട് പേരെ അടുത്തിടെ ജയിലിൽ അടച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തനിക്കും കുടുംബത്തിനും നേരെ ഓൺലൈൻ ഭീഷണി മുഴക്കിയ ആരും തന്നെ അതിന്റെ പരിണിതഫലത്തിൽ നിന്നും മോചിതരാകില്ല. തനിക്കും തന്റെ കുടുംബത്തിനും നേരെ വലിയ അക്രമാസക്തമായ വാക്കുകൾ ആയിരുന്നു അക്രമികൾ ഉപയോഗിച്ചിരുന്നത്. ഇത്തരം പ്രവൃത്തികൾ മറ്റുള്ളവരെ ഉപദ്രവിക്കുന്നത് പ്രോത്സാഹിപ്പിക്കുമോ എന്ന് താൻ ഭയക്കുന്നു. അതുകൊണ്ട് തന്നെ കുറ്റക്കാരെ ഒരിക്കലും വെറുതെവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

