ഡബ്ലിൻ: അയർലൻഡിൽ രാത്രി കാലങ്ങളിൽ ഇനി തണുപ്പ്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി താഴുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. അന്തരീക്ഷ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കും.
ഇന്ന് രാജ്യത്തിന്റെ ചിലയിടങ്ങളിൽ മഴ ലഭിക്കും. ഇന്ന് വൈകുന്നേരം 11 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില. അർദ്ധരാത്രി മഞ്ഞ് വീഴ്ചയ്ക്കും ഐസിനും സാധ്യതയുണ്ട്. നാളെ രാവിലെ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. എന്നാൽ ഉച്ചയ്ക്ക് ശേഷം മഴ ആരംഭിക്കും. രാത്രി ശക്തമായ തണുപ്പ് ആയിരിക്കും അനുഭവപ്പെടുക.
Discussion about this post

