മയോ: 11 മില്യൺ യൂറോയുടെ സമ്മാനാർഹമായ ലോട്ടോ ജാക്ക്പോട്ട് ടിക്കറ്റ് വിറ്റത് കൗണ്ടി മയോയിലെ കടയിൽ നിന്നും. ന്യൂപോർട്ടിലെ മുൽറാനി റോഡിലുള്ള സർക്കിൾ കെ സർവീസ് സ്റ്റേഷനിലെ കെല്ലീസ് മേസിൽ നിന്നാണ് ടിക്കറ്റ് വിറ്റ് പോയത്. അതേസമയം സമ്മാനം ലഭിച്ചയാളുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
നറുക്കെടുപ്പ് ദിവസമാണ് സമ്മാനാർഹമായ ടിക്കറ്റ് ഉടമകൾ വാങ്ങിയത്. ഇക്കാര്യം നാഷണൽ ലോട്ടറി സ്ഥിരീകരിച്ചു. 11,101,285 യൂറോയാണ് വിജയികൾക്ക് ലഭിക്കുക. മൈക്കൽ കെല്ലിയാണ് കടയുടെ ഉടമ. ടിക്കറ്റിന് സമ്മാനം ലഭിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കടയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് എന്ന് മൈക്കൽ കെല്ലി പറഞ്ഞു.
Discussion about this post

