വിക്ലോ: പ്രമുഖ വാക്ക്റൂട്ട് ആയ ബ്രേ- ഗ്രേസ്റ്റോൺസ് ക്ലിഫ് വാക്കിലൂടെ സഞ്ചരിക്കരുതെന്ന് മുന്നറിയിപ്പ്. നടപ്പാത ഇടിയാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിക്ലോ കൗണ്ടി കൗൺസിലിന്റേതാണ് മുന്നറിയിപ്പ്.
ഇന്നലെ ക്ലിഫ് വാക്ക് മാനേജ്മെന്റ് കമ്മിറ്റിയുമായി കൗൺസിൽ അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ഈ പാത ഉപയോഗിക്കുന്നത് ഒരു പക്ഷെ ആളുകളുടെ ജീവൻ തന്നെ ആപത്തിലാക്കാമെന്നാണ് നിർദ്ദേശം.
Discussion about this post

