ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കാർ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ പുന:രന്വേഷണവുമായി പോലീസ്. 36 വർഷം മുൻപ് നടന്ന സംഭവമാണ് പോലീസ് വീണ്ടും അന്വേഷിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
1990 ൽ ആയിരുന്നു ബെൽഫാസ്റ്റിനെ നടുക്കിയ സംഭവം ഉണ്ടായത്. 65 വയസ്സുള്ള ജെയിംസ് സെഫ്റ്റൻ, 66 വയസ്സുള്ള എലൻ എന്നിവരാണ് മരിച്ചത്. ഇവരുടെ കാറിനടിയിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടിൽ നിന്നും ബെൽഫാസ്റ്റ് സിറ്റി സെന്ററിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സ്ഫോടനം ഉണ്ടായത്.
Discussion about this post

