ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയർലൻഡ് സന്ദർശിച്ചേക്കും. അയർലൻഡിലെ യുഎസ് അംബാസിഡർ എഡ്വേർഡ് വാൽഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം സെപ്തംബറിൽ ആയിരിക്കും അദ്ദേഹത്തിന്റെ സന്ദർശനം.
പ്രമുഖ മാധ്യമമായ ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അംബാസിഡർ ഇത് സംബന്ധിച്ച സൂചന നൽകിയത്. സെപ്തംബറിൽ നടക്കുന്ന ഐറിഷ് ഓപ്പൺ ടൂർണമെന്റ് കാണാൻ ട്രംപ് എത്തിയേക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അതേസമയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഐറിഷ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post

