- നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി
- കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
- ഇന്ത്യൻ സൈനികർ കൈകളിലേന്തി , പ്രാചി കല്യാണമണ്ഡപത്തിലേയ്ക്ക് : വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി
- ‘ ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമകളിൽ നിന്ന് ഇടവേള എടുക്കൂ ; അവസാന ശ്വാസം വരെ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം ‘ ; തൃഷ
- ഈ ലോകകപ്പ് പള്ളിയിലേക്കോ, മസ്ജിദിലേക്കോ കൊണ്ടുപോകുമോ ? ഇന്ത്യൻ ടീമിനെ വിമർശിച്ച് സന്ദീപ് വാര്യർ
- നോറോവൈറസ് വ്യാപനം; ബുദ്ധിമുട്ടിലായി കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ
- ആൻഡ്രിമിൽ തീപിടിത്തം; 50 കാരൻ മരിച്ചു
- 20 ന്റെ നിറവിൽ ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ; നയിക്കാൻ ഇനി ഇവർ
Author: sreejithakvijayan
ഡബ്ലിൻ: പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം നേടിയവരെയും, അതുല്യ കഴിവുകൾ കൊണ്ട് മറ്റുള്ളവരെ അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തവരെയും ആദരിക്കാൻ മൈൻഡ് ( മലയാളി ഇന്ത്യൻസ് ഇൻ അയർലന്റ്). ഈ വർഷത്തെ മൈൻഡ് ഐകൺ 2025 പുരസ്‌കാരത്തിനായുള്ള നോമിനേഷൻ ആരംഭിച്ചു. പുരസ്‌കാരങ്ങൾ ഈ മാസം 31 ന് നടക്കുന്ന മൈൻഡ് മെഗാമേളയിൽവച്ച് വിതരണം ചെയ്യും. സ്വന്തം ജീവിതം മറ്റുള്ളവർക്കുള്ള പാഠപുസ്തകമാക്കിയവർക്കും, സ്വന്തം കഴിവുകൾ നേട്ടങ്ങളാക്കിയവർക്കും പുരസ്‌കാരത്തിനായി ഇപ്പോൾ അപേക്ഷിക്കാം. മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നതിനുള്ള അവസരവും ഉണ്ട്. ഈ മാസം 15 വരെ മൈൻഡ് ഐക്കൺ 2025 പുരസ്‌കാരങ്ങൾക്കായി നോമിനേഷനുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി സിജു- (087) 777 8744, റെജി- (087) 785 9269 എന്നീ നമ്പറുകളിലോ, താഴെ കാണുന്ന ഈ മെയിൽ വിലാസത്തിലോ ബന്ധപ്പെടുക. mindireland08@gmail.com
ഡബ്ലിൻ: ബ്രിട്ടനിൽ നിന്നും സ്ത്രീകളെയും കുഞ്ഞുങ്ങളെയും വ്യാപകമായി നിർബന്ധിത ദത്തെടുപ്പിനായി അയർലൻറിലേക്ക് നാടുകടത്തിയായി റിപ്പോർട്ട്. ഐടിവി (ITV) യാണ് നിർണായക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. 1931 മുതൽ 1977 വരെ ഏകദേശം 10,000 സ്ത്രീകളെയും കുട്ടികളെയുമാണ് നിർബന്ധിത ദത്തെടുപ്പിനായി അയർലന്റിലേക്ക് കടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബ്രിട്ടനിൽ ജോലി ചെയ്തിരുന്ന ഐറിഷ് യുവതികളെയാണ് ഇത്തരത്തിൽ നിർബന്ധിത ദത്തെടുപ്പിനായി കടത്തിയത്. നഴ്‌സുമാരും മറ്റ് തൊഴിലാളികളുമാണ് ഇതിൽ ഭൂരിഭാഗം പേരും. അയർലന്റിൽ എത്തിയ ഇവരെ മദർ ആൻഡ് ബേബി ഹോമുകളിലാണ് പാർപ്പിച്ചിരുന്നത്. ഇവിടെ നിന്നും ഇവരുടെ കുഞ്ഞുങ്ങളെ ബലമായി ദത്തെടുപ്പിന് വിടുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
ഫിംഗൽ: അയർലന്റിലെ ഫിംഗലിൽ ലോകോത്തര നിലവാരത്തിലുള്ള ദേശീയ ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങുന്നു. ഇതിനായി ക്രിക്കറ്റ് അയർലന്റ് സമർപ്പിച്ച പദ്ധതിയിൽ അടുത്ത മാസം ഫിംഗൽ കൗൺസിൽ അന്തിമ തീരുമാനം എടുക്കും. അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടി 20 മത്സരങ്ങളാകും നടക്കുക. സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ ക്രിക്കറ്റ് അയർലന്റിന് സ്വന്തമായി ഒരു ഓഫീസും കൈവരും. 12,000 പേരെവരെ ഉൾക്കൊള്ളാൻ പാകത്തിലായിരിക്കും സ്റ്റേഡിയത്തിന്റെ നിർമ്മാണം. ആവശ്യത്തിന് അനുസരിച്ച് ശേഷി വർദ്ധിപ്പിക്കാനുള്ള ക്രമീകരണവും ഒരുക്കും. 4240 സ്ഥിരം കാണികൾക്ക് ഇരുന്ന് കളികാണാനുള്ള സൗകര്യം സ്റ്റേഡിയത്തിൽ ഉണ്ടാകും. എട്ട് മത്സരങ്ങളാകും ഇവിടെ നടക്കുക. ക്രിക്കറ്റ് ബൗൾ, ഹൈ പെർഫോമൻസ് സെന്റർ, അബോട്ട്‌സ്ടൗണിലെ സ്‌പോർട് അയർലന്റ് നാഷണൽ സ്‌പോർട്‌സ് ക്യാമ്പസിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതി. സ്റ്റേഡിയത്തിൽ സജ്ജമാക്കുന്ന ഹോം ഓഫ് ഐറിഷ് സ്‌പോർട്‌സ് എന്ന സ്ഥാപനത്തിൽ ഇൻഡോർ പരിശീലനത്തിലുള്ള സൗകര്യവും ഉണ്ടാകും. ദേശീയ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽവരുന്നതോടെ ടിക്കറ്റ് വിൽപ്പന വഴിയുള്ള വരുമാന വർദ്ധനവും ലക്ഷ്യമിടുന്നുണ്ട്.…
ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ രോഗികളുടെ കിടത്തി ചികിത്സ പ്രതിസന്ധിയിൽ. ആശുപത്രികളിൽ മതിയായ ബെഡ് സൗകര്യങ്ങൾ ഇല്ലാത്തതാണ് ബുദ്ധിമുണ്ടാക്കുന്നത്. കിടക്കകളുടെ അഭാവത്തിൽ ട്രോളികളിലും കസേരകളിലും ഇരുത്തിയാണ് ചികിത്സ നൽകുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ട്രോളികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം 100 ആയി. 44 രോഗികളാണ് കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ കിടക്കയ്ക്കായി കാത്ത് കിടക്കുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 41 രോഗികളും സെന്റ് വിൻസെന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 40 രോഗികളുമാണ് കിടക്ക ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.
ഡബ്ലിൻ: അയർലന്റിലെ സംഗീത പ്രേമികൾക്ക് സംഗീതാസ്വാദനത്തിന്റെ വേദിയൊരുക്കുന്ന മിഴി അയർലന്റ് മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് നാളെ. ഡബ്ലിനിലെ സയന്റോളജി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരും സിനിമാ താരങ്ങളും പങ്കെടുക്കും. പരിപാടിയ്ക്കായുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. അതിമനോഹരമായ സംഗീത നിശയ്ക്കാകും സയന്റോളജി ഓഡിറ്റോറിയം സാക്ഷ്യം വഹിക്കുക. നടിയും ഗായികയുമായ രമ്യ നമ്പീശൻ അവതരിപ്പിക്കുന്ന സംഗീത പരിപാടി മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റിന്റെ മുഖ്യആകർഷണമാണ്. സംഗീത പ്രേമികൾക്കായി വയലിനിൽ വിസ്മയം തീർക്കാൻ ശബരീഷ് പ്രഭാകരും ബാൻഡും എത്തുന്നുണ്ട്. വേദിയെ ഇളക്കിമറിക്കാൻ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫൈനലിസ്റ്റുകളായ ശ്രീരാഗും നന്ദയും എത്തുന്നുണ്ട്. ഐറിഷ് മലയാളികളുടെ സ്വന്തം എന്റർടൈൻമെന്റ് കമ്പനിയായ സൂപ്പർ ഡ്യൂപ്പർ ക്രിയേഷൻ ആണ് സംഗീതനിശ അർലന്റിലേക്ക് എത്തിക്കുന്നത്. ടിലെക്‌സ് (TILX) ആണ് പരിപാടിയുടെ പ്രധാന സ്‌പോൺസർ. റോയൽ കാറ്റേഴ്‌സ് ആണ് പരിപാടിയുടെ പ്രായോജകർ.
ഡബ്ലിൻ: അയർലന്റിൽ വാഹന ഇൻഷൂറൻസ് പ്രീമിയം ഉയർന്നു. സെൻട്രൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. സമീപ ഭാവിയിൽ ഇൻഷൂറൻസ് തുകയിൽ വീണ്ടും വർദ്ധനവുണ്ടാകുമെന്നും ബാങ്ക് വ്യക്തമാക്കി. അതേസമയം ഇൻഷൂറൻസ് തുക ഉയർത്തിയ തീരുമാനം പാർലമെന്റ് സമിതിയ്ക്ക് മുൻപിൽ ചർച്ച ചെയ്യണം എന്ന് ദി അലിയൻസ് ഓഫ് ഇൻഷൂറൻസ് റിഫോം ആവശ്യപ്പെട്ടു. 2024 ലെ ആദ്യ പകുതിയിൽ വാഹന ഇൻഷൂറൻസിൽ 9 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പണപ്പെരുപ്പവും റിപ്പയറിംഗ് ചിലവുമാണ് ഇതിലേക്ക് നയിച്ചത്. നിലവിൽ പേഴ്‌സണൽ ഇൻജുറി നഷ്ടപരിഹാരം 17 ശതമാനം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇൻഷൂറൻസ് പ്രീമിയം ഇനിയും ഉയരും. 2023 ൽ ഉടനീളം പ്രീമിയം ശരാശരി 567 യൂറോ ആയിരുന്നു. എന്നാൽ 2024 ജനുവരി മുതൽ ജൂൺവരെയുള്ള കാലയളവിലെ ഇൻഷൂറൻസ് പ്രീമിയം ശരാശരി 616 യൂറോ ആണ്.
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേപ്പാൾ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ചീഫ് സെക്രട്ടറിമാർ, ഡിജിപിമാർ എന്നിവരുടെ യോഗമാണ് വിളിച്ചത്. അതീവ ജാഗ്രത പുലർത്തണമെന്ന് ഇവർക്ക് അദ്ദേഹം നിർദ്ദേശം നൽകി. ജമ്മു കശ്മീർ, പഞ്ചാബ്. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, സിക്കിം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. അവധിയിൽ പോയ ഉദ്യോഗസ്ഥരോട് അതിവേഗം തിരിച്ചെത്താൻ ഉത്തരവിടണമെന്ന് അമിത് ഷാ നിർദ്ദേശിച്ചു. ആഭ്യന്തര സുരക്ഷയും അദ്ദേഹം വിലയിരുത്തി.
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിലൂടെ 70 ഓളം പാക് ഭീകരരെ വധിച്ചതിന് പിന്നാലെ പ്രതികരണവുമായി പഹൽഗാമിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്റെ ഭാര്യ ഹിമാൻശി നർവാൾ. ഭീകരർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ സേനയും ചേർന്ന് ചുട്ടമറുപടി നൽകി. ഞാനുൾപ്പെടെ 26 കുടുംബങ്ങൾ സഹിച്ച വേദനയെന്തെന്ന് അതിർത്തിയ്ക്കപ്പുറമുള്ളവർക്ക് ഇപ്പോൾ മനസിലായി കാണും എന്നും ഹിമാൻശി പറഞ്ഞു. വിവാഹം കഴിഞ്ഞ് ആറ് ദിവസമേ ആയുള്ളൂവെന്ന് അവരോട് ഞാൻ കരഞ്ഞ് പറഞ്ഞതാണ്. മോദിയോട് പോയി പറയാൻ ആയിരുന്നു അപ്പോൾ അവർ എന്നോട് പറഞ്ഞത്. മോദിയും രാജ്യത്തെ സേനകളും ചേർന്ന് അതിനുള്ള ഉത്തരം അവർക്ക് നൽകി കഴിഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് പകരം ചോദിച്ചതിൽ തൃപ്തയാണ്. ഞാനുൾപ്പെടെ 26 കുടുംബങ്ങൾ അനുഭവിച്ച വേദന എന്താണെന്ന് ഇപ്പോൾ അതിർത്തിയ്ക്കപ്പറമുള്ളവർക്ക് മനസിലാകുന്നുണ്ടാകുമെന്നും ഹിമാൻശി പ്രതികരിച്ചു.
ഇസ്ലാമാബാദ്: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ച് പാക് സ്വദേശി. നിമിഷങ്ങൾ കൊണ്ടാണ് സർവ്വതും തവിടുപൊടിയായതെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച മുറിഡ്‌ഗെ സ്വദേശിയായ യുവാവ് പറഞ്ഞു. സ്‌ഫോടനം കണ്ട് താനും കുടുംബവും ഭയന്ന് പോയെന്നും യുവാവ് കൂട്ടിച്ചേർത്തു. അർദ്ധരാത്രി 12.45 ആയിക്കാണും. നല്ല ഉറക്കത്തിലായിരുന്നു ഞാനും കുടുംബവും. അപ്പോഴാണ് ശബ്ദംകേട്ടത്. ഒരു ഡ്രോണിനെ പിന്തുടർന്ന് മൂന്ന് ഡ്രോണുകൾ വരുന്നു. പള്ളി ആക്രമിക്കുന്നു. നിമിഷങ്ങൾ കൊണ്ട് എല്ലാം ചാരമായി- യുവാവ് പറഞ്ഞു. മുറിഡ്‌ഗെ ഉൾപ്പെടെ പാകിസ്താനിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഇന്ത്യയുടെ നിർണായക സർജിക്കൽ സ്‌ട്രൈക്ക്. 25 മിനിറ്റോളം മാത്രം നീണ്ടുനിന്ന ദൗത്യത്തിൽ 70 ഓളം ഭീകരരെയാണ് ഇന്ത്യൻ സേന ഇല്ലാതെ ആക്കിയത്.
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ നെഞ്ചിൽ സംഹാര താണ്ഡവമാടിയ സേനകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സർജിക്കൽ സ്‌ട്രൈക്ക് വിലയിരുത്താൻ ഉച്ചയ്ക്ക് ശേഷം മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഇതിലാണ് അദ്ദേഹത്തിന്റെ പ്രശംസ. പാകിസ്ഥാൻ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നാം നൽകിയിരിക്കുന്നത്. രാജ്യത്തെ സംബന്ധിച്ച് അഭിമാന മുഹൂർത്തമാണ് ഇത്. സർജിക്കൽ സ്‌ട്രൈക്കിന്റെ ഭാഗമായ സേനകൾക്ക് അഭിനന്ദനങ്ങൾ എന്നും പ്രധാനമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം രാഷ്ട്രപതിയെ പ്രധാനമന്ത്രി കണ്ടു. രാഷ്ട്രപതിയോട് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
