ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിലൂടെ 70 ഓളം പാക് ഭീകരരെ വധിച്ചതിന് പിന്നാലെ പ്രതികരണവുമായി പഹൽഗാമിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്റെ ഭാര്യ ഹിമാൻശി നർവാൾ. ഭീകരർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ സേനയും ചേർന്ന് ചുട്ടമറുപടി നൽകി. ഞാനുൾപ്പെടെ 26 കുടുംബങ്ങൾ സഹിച്ച വേദനയെന്തെന്ന് അതിർത്തിയ്ക്കപ്പുറമുള്ളവർക്ക് ഇപ്പോൾ മനസിലായി കാണും എന്നും ഹിമാൻശി പറഞ്ഞു.
വിവാഹം കഴിഞ്ഞ് ആറ് ദിവസമേ ആയുള്ളൂവെന്ന് അവരോട് ഞാൻ കരഞ്ഞ് പറഞ്ഞതാണ്. മോദിയോട് പോയി പറയാൻ ആയിരുന്നു അപ്പോൾ അവർ എന്നോട് പറഞ്ഞത്. മോദിയും രാജ്യത്തെ സേനകളും ചേർന്ന് അതിനുള്ള ഉത്തരം അവർക്ക് നൽകി കഴിഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പകരം ചോദിച്ചതിൽ തൃപ്തയാണ്. ഞാനുൾപ്പെടെ 26 കുടുംബങ്ങൾ അനുഭവിച്ച വേദന എന്താണെന്ന് ഇപ്പോൾ അതിർത്തിയ്ക്കപ്പറമുള്ളവർക്ക് മനസിലാകുന്നുണ്ടാകുമെന്നും ഹിമാൻശി പ്രതികരിച്ചു.

