ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ രോഗികളുടെ കിടത്തി ചികിത്സ പ്രതിസന്ധിയിൽ. ആശുപത്രികളിൽ മതിയായ ബെഡ് സൗകര്യങ്ങൾ ഇല്ലാത്തതാണ് ബുദ്ധിമുണ്ടാക്കുന്നത്. കിടക്കകളുടെ അഭാവത്തിൽ ട്രോളികളിലും കസേരകളിലും ഇരുത്തിയാണ് ചികിത്സ നൽകുന്നത്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ട്രോളികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം 100 ആയി. 44 രോഗികളാണ് കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ കിടക്കയ്ക്കായി കാത്ത് കിടക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 41 രോഗികളും സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 40 രോഗികളുമാണ് കിടക്ക ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.
Discussion about this post

