ഡബ്ലിൻ: പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം നേടിയവരെയും, അതുല്യ കഴിവുകൾ കൊണ്ട് മറ്റുള്ളവരെ അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തവരെയും ആദരിക്കാൻ മൈൻഡ് ( മലയാളി ഇന്ത്യൻസ് ഇൻ അയർലന്റ്). ഈ വർഷത്തെ മൈൻഡ് ഐകൺ 2025 പുരസ്കാരത്തിനായുള്ള നോമിനേഷൻ ആരംഭിച്ചു. പുരസ്കാരങ്ങൾ ഈ മാസം 31 ന് നടക്കുന്ന മൈൻഡ് മെഗാമേളയിൽവച്ച് വിതരണം ചെയ്യും.
സ്വന്തം ജീവിതം മറ്റുള്ളവർക്കുള്ള പാഠപുസ്തകമാക്കിയവർക്കും, സ്വന്തം കഴിവുകൾ നേട്ടങ്ങളാക്കിയവർക്കും പുരസ്കാരത്തിനായി ഇപ്പോൾ അപേക്ഷിക്കാം. മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നതിനുള്ള അവസരവും ഉണ്ട്.
ഈ മാസം 15 വരെ മൈൻഡ് ഐക്കൺ 2025 പുരസ്കാരങ്ങൾക്കായി നോമിനേഷനുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി സിജു- (087) 777 8744, റെജി- (087) 785 9269 എന്നീ നമ്പറുകളിലോ, താഴെ കാണുന്ന ഈ മെയിൽ വിലാസത്തിലോ ബന്ധപ്പെടുക. mindireland08@gmail.com

