Author: sreejithakvijayan

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഡിവിസ് ടവറിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തി. ഇതേ തുടർന്ന് ടവറിലുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായിട്ടാണ് ടവറിൽ നിന്നും ആളുകളെ ഒഴിപ്പിച്ചത്. ടവറിന് മുൻപിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് അജ്ഞാത വസ്തു ശ്രദ്ധയിൽപ്പെട്ടത്.  ടാക്സി ഡ്രൈവർ ഷോൺ ഒ’റെയ്‌ലിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇവിടെ എത്തിയിരുന്നു. അപ്പോഴാണ് അജ്ഞാത വസ്തു ശ്രദ്ധയിൽപ്പെട്ടത്. സ്ഥലത്ത് ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വൻ സിഗരറ്റ് വേട്ട. രാജ്യത്തേയ്ക്ക് കടത്താൻ ശ്രമിച്ച 3.3 മില്യൺ യൂറോ വിലമതിയ്ക്കുന്ന സിഗരറ്റ് പിടികൂടി. റെവന്യൂ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സിഗരറ്റ് പിടിച്ചെടുത്തത്. റോട്ടർഡാമിൽ നിന്നും എത്തിയ കപ്പലിലെ ട്രെയിലറിൽ ആയിരുന്നു സിഗരറ്റുകൾ ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ മൊബൈൽ എക്‌സ് റേ സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കുകയായിരുന്നു. ബെൻസൺ ആൻഡ് ഹെഡ്ജ് എന്ന ബ്രാൻഡിലുളള സിഗരറ്റാണ് പിടിച്ചെടുത്തത് എന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് വിൽപ്പന നടത്തുന്നതിന് വേണ്ടി എത്തിച്ച സിഗരറ്റ് ആകാം ഇതെന്നാണ് നിഗമനം. ഇവ വിപണിയിൽ എത്തിയാൽ ഖജനാവിന് 2.6 മില്യൺ യൂറോയുടെ നഷ്ടമുണ്ടാക്കുമെന്ന് റവന്യൂ വിഭാഗം അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ ഉണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. 33 കാരനും 27 കാരനും 30 വയസ്സ് പ്രായമുള്ള രണ്ട് പേരുമാണ് അറസ്റ്റിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച 3 മണിയ്ക്ക് ലിസ്ബൺ റോഡ് ഏരിയയിൽ ആയിരുന്നു സംഭവം. കത്തിയുമായി നാലംഗ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് ഉടനെ സ്ഥലത്ത് എത്തി ഇവിടെ നിന്നും രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. ഇതിൽ ഒരാൾക്ക് ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ മറ്റ് രണ്ട് പേർ കൂടി പിടിയിലാകുകയായിരുന്നു.

Read More

ഡബ്ലിൻ: അമേരിക്കൻ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ എടുത്ത ഐറിഷ് വനിതയെ വിട്ടയച്ചു. കോടതിയിൽ ഹാജരാക്കിയതിന് ശേഷമാണ് 54 കാരിയായ ക്ലിയോണ വാർഡിനെ വിട്ടയച്ചത്. ഇക്കഴിഞ്ഞ മാർച്ചിലാണ് രോഗിയായ പിതാവിനെ കണ്ട് മടങ്ങുന്നതിനിടെ കസ്റ്റംസ് ക്ലിയോണയെ കസ്റ്റഡിയിൽ എടുത്തത്. ഗ്രീൻകാർഡ് ഉടമയായ ക്ലിയോണ കഴിഞ്ഞ 30 വർഷമായി അമേരിക്കയിലാണ് താമസം. ഇതിനിടെ മാർച്ചിൽ ഡിമെൻഷ്യ ബാധിച്ച പിതാവിനെ കാണാൻ ഇവർ അയർലന്റിൽ എത്തി. ദിവസങ്ങൾക്ക് ശേഷം തിരികെ മടങ്ങിയ ക്ലിയോണയെ സാൻ ഫ്രാൻസിസ്‌കോ വിമാനത്താവളത്തിൽ വച്ചായിരുന്നു കസ്റ്റഡിയിൽ എടുത്തത്.

Read More

ഡബ്ലിൻ: സ്‌കോർട്‌സ് വിവാദം പരിഹരിക്കാൻ പ്രത്യേക കോൺഗ്രസ് വിളിച്ച് ചേർക്കാൻ കമോഗി അസോസിയേഷൻ. ഈ മാസം 22 ന് ക്രോക്ക് പാർക്കിൽ ആണ് യോഗം ചേരുക. കായിക താരങ്ങൾക്ക് സ്‌കോർട്‌സ് നിർബന്ധമാക്കിയതിൽ വിവാദം കൊഴുക്കുകയാണ്. ഇതിനിടെയാണ് യോഗം ചേരാനുള്ള അസോസിയേഷന്റെ തീരുമാനം. സ്‌കോർട്‌സിനേക്കാൾ കായിക താരങ്ങൾ ഷോർട്‌സ് ധരിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നാണ് വ്യക്തമാകുന്നത്. അടുത്തിടെ നടത്തിയ സർവ്വേയിൽ 83 ശതമാനം ആളുകളും ഷോർട്‌സ് ധരിക്കുന്നതിനെയാണ് അനുകൂലിച്ചത്. ശനിയാഴ്ച നടക്കുന്ന മുൻസ്‌റ്റെർ സീനിയർ ഫൈനലിൽ കോർക്ക്, വെസ്റ്റ്‌ഫോർഡ് കമോഗി ടീമുകൾ ഷോർട്‌സ് ധരിച്ച് കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് വിളിച്ച് ചേർക്കാനുള്ള അസോസിയേഷന്റെ തീരുമാനത്തെ ഡബ്ലിൻ കമോഗി താരം ഐലിംഗ് മഹർ സ്വാഗതം ചെയ്തു.

Read More

ഡബ്ലിൻ: വോളണ്ടറി ഗാംബ്ലിംഗ് ട്രാൻസാക്ഷൻ ബ്ലോക്ക് ഫീച്ചർ ആരംഭിച്ച് ബാങ്ക് ഓഫ് അയർലന്റ്. ഇനി മുതൽ ചൂതാട്ട ഓപ്പറേറ്റർമാരുമായുള്ള ഇടപാടുകൾ സ്വമേധയാ തടയാൻ അക്കൗണ്ട് ഉടമകൾക്ക് സാധിക്കും. കഴിഞ്ഞ വർഷം ബാങ്ക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫീച്ചർ ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് 90 ശതമാനം ചൂതാട്ട ഇടപാടുകളും നടക്കുന്നത് ഓൺലൈനായിട്ടാണെന്നായിരുന്നു ബാങ്കിന്റെ കണ്ടെത്തൽ. ഇതിന് പുറമേ 99 ശതമാനം പന്തയങ്ങളും ഡെബിറ്റ് കാർഡുകൾ വഴിയാണ് നടക്കുന്നത് എന്നും കണ്ടെത്തിയിരുന്നു. ഇത് പ്രതിരോധിക്കുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം. വ്യക്തിഗത, ബിസിനസ് അക്കൗണ്ടുകളിൽ നിന്നും ചൂതാട്ട ഓപ്പറേറ്റർമാരെ പൂർണമായി ഇതുവഴി അകറ്റി നിർത്താം. ഡെബിറ്റ് കാർഡ് ഇടപാടുകൾ പൂർണമായി തടയാനും ഇതിലൂടെ സാധിക്കും. അതേസമയം ചൂതാട്ടം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ കൊണ്ടുവരാനാണ് നീക്കങ്ങൾ. ക്രെഡിറ്റ്കാർഡ് ഉപയോഗത്തിനും പകൽ സമയ പരസ്യങ്ങൾക്കും നിരോധനം കൊണ്ടുവരും. ഇതിന് പുറമേ ഓപ്പറേറ്റർമാർക്ക് ലൈസൻസിംഗ് അതോറിറ്റി സ്ഥാപിക്കും.

Read More

ഡബ്ലിൻ: അയർലന്റിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ തോതിൽ വർദ്ധനവ്. ഈ വർഷം ഇതുവരെ 42 ബില്യൺ ഡോളറിന്റെ മരുന്നുകളാണ് അയർലന്റ് അമേരിക്കയിലേക്ക് അയച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനം ഉണ്ടാക്കിയ ഭയമാണ് ഇതിന് കാരണമായത്. താരിഫിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി കമ്പനികൾ വൻതോതിൽ വർദ്ധിപ്പിച്ചിരുന്നു. പ്രത്യേകിച്ച് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പതിവിന് വിപരീതമായി ഇരട്ടിയിലധികം ആയിരുന്നു കയറ്റുമതി.

Read More

ഡബ്ലിൻ: അയർലന്റിൽ വ്യാഴാഴ്ച ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ചിലയിടങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസ് ആയി ഉയരും. ഈ ആഴ്ചയിലെ ഏറ്റവും വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ദിനമാകാം ഇന്ന് എന്നും മെറ്റ് ഐറാൻ അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ 12 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില അനുഭവപ്പെടുക. പടിഞ്ഞാറൻ മേഖലകളിൽ ഇത് 20 ഡിഗ്രി ആയിരിക്കും. രാജ്യത്ത് പൊതുവെ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്. തെക്കൻ മേഖലകളിലാണ് മഴ ലഭിക്കുക. നാളെയും രാജ്യത്ത് ചൂട് കൂടിയ കാലാവസ്ഥ തുടരും.

Read More

വിക്ലോ: പൊതുജനങ്ങൾക്കായി വിക്ലോ ബീച്ച് തുറന്ന് നൽകി വിക്ലോ കൗണ്ടി കൗൺസിൽ. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് വിക്ലോ കൗണ്ടി കൗൺസിൽ പുറപ്പെടുവിച്ചു. പ്രദേശം സ്വാകാര്യ ഉടമസ്ഥതയിലായതോടെയാണ് ബീച്ചിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം വന്നത്. വിക്ലോയിലെ പ്രശസ്തമായ മാഗെറാമോർ ബീച്ചിനോട് ചേർന്നുള്ള സ്ഥലം കൗൺസിൽ സ്വന്തമാക്കി. ഇതോടെയാണ് ബീച്ച് പൊതുജനങ്ങൾക്കായി തുറന്ന് നൽകുന്നത്. വിക്ലോയിലെ ജനപ്രിയ ബീച്ചുകളിൽ ഒന്നാണ് ഇവിടം.

Read More

ലൗത്ത്: കൗണ്ടി ലൗത്തിൽ പൈപ്പ് ബോംബുകൾ പിടിച്ചെടുത്ത് പോലീസ്. ദ്രോഗെഡ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് 20 പൈപ്പ് ബോംബുകൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ ദ്രോഗെഡ ഡിവിഷണൽ ഡ്രഗ് വിഭാഗമാണ്  അന്വേഷണം നടത്തിയത്. ആർഡിയിലെ ഒരു വീടിന് പുറകിലായുള്ള ഡിച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു ബോംബുകൾ. അടുത്തിടെ ആർഡിയിൽ നിന്നും 1,90,000 യൂറോ വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ സംഭവവുമായി പൈപ്പ് ബോംബ് പിടിച്ചെടുത്ത സംഭവത്തിന് ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read More