ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ നെഞ്ചിൽ സംഹാര താണ്ഡവമാടിയ സേനകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സർജിക്കൽ സ്ട്രൈക്ക് വിലയിരുത്താൻ ഉച്ചയ്ക്ക് ശേഷം മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഇതിലാണ് അദ്ദേഹത്തിന്റെ പ്രശംസ.
പാകിസ്ഥാൻ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നാം നൽകിയിരിക്കുന്നത്. രാജ്യത്തെ സംബന്ധിച്ച് അഭിമാന മുഹൂർത്തമാണ് ഇത്. സർജിക്കൽ സ്ട്രൈക്കിന്റെ ഭാഗമായ സേനകൾക്ക് അഭിനന്ദനങ്ങൾ എന്നും പ്രധാനമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം രാഷ്ട്രപതിയെ പ്രധാനമന്ത്രി കണ്ടു. രാഷ്ട്രപതിയോട് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
Discussion about this post

