Author: sreejithakvijayan

ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർദ്ധനവ് അയർലന്റിലെ തൊഴിൽമേഖലയെ പിന്നോട്ടടിക്കുമെന്ന് റിപ്പോർട്ടുകൾ. തൊഴിലവസരങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ വളർച്ച മന്ദഗതിയിലാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. താരിഫ് മാറ്റങ്ങൾ നിലവിൽവന്നതിന് ശേഷം തൊഴിൽ വിപണിയുടെ വളർച്ച മന്ദഗതിയിലാണ്. അതിനാൽ 25,000 തൊഴിൽ അവസരങ്ങൾ കുറഞ്ഞേക്കാം. വ്യാപാര തടസ്സങ്ങൾ തുടരുകയാണെങ്കിൽ തൊഴിൽ വളർച്ച ഈ വർഷം 1.7 ശതമാനമായും അടുത്ത വർഷം 1 ശതമാനമായും കുറയുമെന്നാണ് സൂചനകൾ.

Read More

ഡബ്ലിൻ: ഡബ്ലിൻ കലാപവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. അറസ്റ്റിലായവരിൽ ഒരു സ്ത്രീയെ കോടതിയിൽ ഹാജരാക്കും. കലാപത്തിനിടെ ഒ കോണൽ സ്ട്രീറ്റിൽ ബസിന് തീയിട്ട സ്ത്രീയെ ആണ് കോടതിയിൽ ഹാജരാക്കുക. 2023 നവംബറിൽ ആയിരുന്നു ഡബ്ലിനിലെ സിറ്റി സെന്ററിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ ഇക്കഴിഞ്ഞ ഞായറിനും ചൊവ്വയ്ക്കും ഇടയിലുള്ള ദിവസങ്ങളിലായി ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് സ്ത്രീകളും, നാല് പുരുഷന്മാരും, രണ്ട് ആൺ കുട്ടികളുമാണ് അറസ്റ്റിലായിട്ടുള്ളത്.

Read More

ഡബ്ലിൻ: ലിമെറിക് സിറ്റിയിൽ വൻ ലഹരിവേട്ട. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും തോക്കുകളും പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗാൽവാനോ പ്രദേശത്ത് നിന്നുമാണ് ഇവർ പിടിയിലായത്. വാഹനത്തിൽ ലഹരി വസ്തുവുമായി കടന്ന് കളയാൻ ശ്രമിച്ച ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 30,000 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന്റെ ഭാഗമായി നടത്തിയ തുടർ പരിശോധനകളിൽ 5,00000 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവും കൊക്കെയ്‌നും പിടിച്ചെടുത്തു. തോക്കുകളും തിരകളും 30,000 യൂറോ പണവും കണ്ടെടുത്തു. സംഭവത്തിൽ 40 വയസ്സുള്ള രണ്ട് പുരുഷന്മാരും 30 വയസ്സുള്ള പുരുഷനുമാണ് അറസ്റ്റിലായിട്ടുള്ളത്.

Read More

ഡബ്ലിൻ: സ്റ്റാർട്ട് അപ് കമ്പനികളിലെ എന്റർപ്രൈസ് അയർലന്റിന്റെ  നിക്ഷേപത്തിൽ വൻ വർദ്ധനവ്. 2023 ലേതുമായി താരതമ്യം ചെയ്യുമ്പോൾ നിക്ഷേപങ്ങളിൽ 15 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2024 ൽ 27.6 മില്യൺ യൂറോ ആണ് എന്റർപ്രൈസ് അയർലന്റ് വിവിധ സ്റ്റാർട്ട് അപ് കമ്പനികളിൽ നിക്ഷേപിച്ചത്. 2023 മായി താരതമ്യം ചെയ്യുമ്പോൾ നിക്ഷേപം നടത്തിയ കമ്പനികളുടെ എണ്ണത്തിലും മാറ്റമുണ്ട്. 2023 ൽ 156 കമ്പനികളിൽ നിക്ഷേപം നടത്തിയപ്പോൾ 2024 ൽ അത് 157 ആയി. ഇതിൽ 63 കമ്പനികൾ ഡബ്ലിന് പുറത്തുള്ളവയാണ്. സ്ത്രീകൾ നേതൃത്വം നൽകുന്ന 45 കമ്പനികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിൽ വരും ദിവസങ്ങളിൽ ചൂടിന് ആശ്വാസമുണ്ടാകുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഞായറാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കും. അതുവരെ തെളിഞ്ഞ കാലാവസ്ഥ തുടരുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. ഇന്ന് ചൂട് കൂടിയ കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പലഭാഗങ്ങളിലും താപനില 20 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് താപനില കുറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 16 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പകൽ സമയം ചൂട് കൂടിയ കാലാവസ്ഥയാണെങ്കിലും രാത്രിയിൽ ഇതിൽ മാറ്റം ഉണ്ടാകും. വൈകുന്നേരങ്ങളിൽ ചെറിയ തോതിൽ കാറ്റിന് സാദ്ധ്യതയുണ്ട്. അന്തരീക്ഷ താപനില 7 മുതൽ 3 ഡിഗ്രിവരെ കുറയാമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച പകൽ സമയങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടാം. ഞായറാഴ്ച പകൽ സമയം താപനില 15 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയാകും രേഖപ്പെടുത്തുകയെന്നും മെറ്റ് ഐറാൻ അറിയിച്ചു.

Read More

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ബദലായി ഇന്ത്യ നടത്തിയ ഒപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിൽ 70 ഭീകരർ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യമാണ് കൊല്ലപ്പെട്ട ഭീകരരുടെ കണക്കുകൾ പുറത്തുവിട്ടത്. അതേസമയം 32 പേർ മാത്രമാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് എന്നാണ് പാകിസ്താൻ മാധ്യമങ്ങളുടെ വാദം. പാകിസ്താൻ, പാക് അധീന കശ്മീർ എന്നിവിടങ്ങളിലെ വിവിധ മേഖലകളിൽ ആയിരുന്നു ഇന്ത്യൻ സേനയുടെ അപ്രതീക്ഷിത നീക്കം. കേവലം 25 മിനിറ്റ് കൊണ്ടാണ് പാകിസ്താനിൽ ഇന്ത്യ കനത്ത നാശം വിതച്ചത്. 24 മിസൈലുകൾ ഭീകരകേന്ദ്രങ്ങൾക്ക്‌മേൽ സേന വർഷിച്ചു. ഇതിന് കേവലം 25 മിനിറ്റ് നേരം മാത്രമാണ് സേനാംഗങ്ങൾക്ക് വേണ്ടിവന്നത്. പുലർച്ചെ 1.5 ന് ആയിരുന്നു സേന ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സർജിക്കൽ സ്‌ട്രൈക്ക് ആരംഭിച്ചത്. 1.30 ഓടെ ഇതിന് പര്യവസാനമായി. ഇന്ത്യയിൽ ആക്രമണം നടത്താൻ ഭീകര സംഘടനകൾ ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ തകർന്ന് അടിഞ്ഞത്.

Read More

ന്യഡൽഹി: ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമപാതയിൽ കർശന നിരീക്ഷണം. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ അടച്ചു. ഇന്ത്യൻ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് ഡിജിസിഎ വ്യക്തമാക്കി. ദേശീയ അടിയന്തരാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രികരുടെ സുരക്ഷ പരമപ്രധാനം ആണ്. നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. വ്യാമപാതകളും നിരീക്ഷണത്തിലാണെന്നും ഡിജിസിഎ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ വിമാനത്താവളങ്ങൾക്ക് പുറമേ ധർമ്മശാല, അമൃത്‌സർ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.

Read More

ഡബ്ലിൻ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ച ഐറിഷ് മാദ്ധ്യമത്തെ നിശിതമായി വിമർശിച്ച് അയർലന്റിലെ ഇന്ത്യൻ അംബാസിഡർ. ലോകം മുഴുവൻ ഭീകരാക്രമണത്തെ അപലപിക്കുമ്പോൾ ഇന്ത്യയെ മോശമായി ചിത്രീകരിക്കാനാണ് ഐറിഷ് ടൈംസ് എന്ന മാദ്ധ്യമം ശ്രമിച്ചത് എന്ന് അഖിലേഷ് മിശ്ര പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രാധിപകർക്ക് അദ്ദേഹം കത്തും കൈമാറിയിട്ടുണ്ട്. ഭീകരാക്രമണത്തിൽ സഹതപിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താനാണ് പത്രം ശ്രമിച്ചത്. തീവ്രവാദികൾക്കും അവരുടെ സ്‌പോൺമാർക്കും വീരപരിവേഷം നൽകുന്ന നടപടിയാണ് പത്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഭീകരാക്രമണത്തിൽ അയർലന്റിലെ ഭരണാധികാരികളും ജനങ്ങളും ഇന്ത്യയ്ക്ക് ഒപ്പം നിന്നു. ഇതിനിടെയാണ് പത്രം ഇന്ത്യയെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏപ്രിൽ 28 ന് ആണ് പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ മോശമായി കാട്ടി പത്രം എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്.

Read More

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിൽ ജയ്‌ഷെ ഭീകരൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങളും സഹായികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സഹോദരി ഉൾപ്പെടെ 10 കുടുംബാംഗങ്ങളാണ് മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് പുറമേ മസൂദ് അസറിന്റെ അടുത്ത അനുയായികളായ നാല് പേരും കൊല്ലപ്പെട്ടു. പാകിസ്താനിലെ ഭൽവാൽപൂരിൽ നടത്തിയ പ്രത്യാക്രമണത്തിലാണ് മസൂദ് അസർ കനത്ത തിരിച്ചടി നേരിട്ടത്. ഭീകരന്റെ മുതിർന്ന സഹോദരി, സഹോദരിയുടെ ഭർത്താവ്, അനന്തിരവൻ, ഭാര്യ, അനന്തിരവൾ, അഞ്ച് കുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. മസൂദ് അസറിന്റെ രണ്ട് അനുയായികളും, അമ്മയുടെ സഹായികളുമാണ് കൊല്ലപ്പെട്ട മറ്റ് നാല് പേർ. മിന്നലാക്രമണത്തിന് പിന്നാലെ മസൂദ് അസർ തന്നെയാണ് അന്താരാഷ്ട്ര മാദ്ധ്യമത്തോട് കുടുംബാംഗങ്ങളെ നഷ്ടമായ വിവരം അറിയിച്ചത് എന്നാണ് റിപ്പോർട്ട്.

Read More

ലെറ്റർകെന്നി: കൗണ്ടി ഡൊണഗലിലെ ലെറ്റർകെന്നിയിൽ അക്രമങ്ങൾ തുടർക്കഥയാകുന്നു. അടുത്തിടെയുണ്ടായ ആക്രമണങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. അക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇക്കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ഏറ്റവും ഒടുവിലായി മേഖലയിൽ അക്രമം റിപ്പോർട്ട് ചെയ്തത്. റമെൽറ്റൻ റോഡിൽ ആയിരുന്നു സംഭവം. അതുവഴി പോകുകയായിരുന്ന യുവാവിനെ കാറിൽ എത്തിയ മൂന്നംഗ സംഘം ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതിന് ശേഷം ഇവർ രക്ഷപ്പെട്ടു. ഇതിന് മുൻപ് ബുധനാഴ്ചയും സാധാരണക്കാരന് നേരെ ആക്രമണം ഉണ്ടായി. ലോവർ മെയിൻ സ്ട്രീറ്റിൽ പുലർച്ചെയുണ്ടായ സംഭവത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. റമെൽറ്റൻ റോഡിൽ ഉണ്ടായ സംഭവത്തിലെ പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.

Read More