ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേപ്പാൾ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ചീഫ് സെക്രട്ടറിമാർ, ഡിജിപിമാർ എന്നിവരുടെ യോഗമാണ് വിളിച്ചത്. അതീവ ജാഗ്രത പുലർത്തണമെന്ന് ഇവർക്ക് അദ്ദേഹം നിർദ്ദേശം നൽകി.
ജമ്മു കശ്മീർ, പഞ്ചാബ്. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, സിക്കിം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. അവധിയിൽ പോയ ഉദ്യോഗസ്ഥരോട് അതിവേഗം തിരിച്ചെത്താൻ ഉത്തരവിടണമെന്ന് അമിത് ഷാ നിർദ്ദേശിച്ചു. ആഭ്യന്തര സുരക്ഷയും അദ്ദേഹം വിലയിരുത്തി.
Discussion about this post

