Author: sreejithakvijayan

ഡബ്ലിൻ: പുതിയ പോപ്പ് ലിയോ പതിനാലാമന് അയർലന്റിലെ മുഴുവൻ ജനങ്ങളുടെയും ആശംസകൾ നേരുന്നതായി താവോയിസച്ച് മൈക്കൽ മാർട്ടിൻ. കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ പോപ്പായി തിരഞ്ഞെടുത്തത് അമേരിക്കയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന കാര്യമാണ്. കത്തോലിക്ക വിശ്വാസികൾ അർപ്പിച്ച വിശ്വാസത്തിന്റെയും പുതിയ പോപ്പിനോട് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾക്കുള്ള പ്രതീക്ഷകളുടെയും പ്രതിഫലനമാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ആഘോഷപരിപാടികൾ എന്നും അദ്ദേഹം പറഞ്ഞു. അയർലന്റിലെ മുഴുവൻ ജനങ്ങളുടെയും ആശംസകൾ ലിയോ പതിനാലാമന് ഉണ്ടെന്നത് എനിക്ക് അറിയാം. പുതിയ എണ്ണമറ്റ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഈ ആശംസകൾ അദ്ദേഹത്തിന് ശക്തി പകരും. അമേരിക്കയിലെ എല്ലാ ജനങ്ങൾക്കും ഈ അവസരത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. സ്വന്തം രാജ്യത്ത് നിന്നും പോപ്പ് ഉണ്ടാകുക എന്നത് ഏതൊരു രാജ്യത്തെ സംബന്ധിച്ചും അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: നഗരത്തിലെ ഫുട്പാത്തുകളിൽ സോംബി ലൈറ്റുകൾ സ്ഥാപിക്കുന്നു. കാൽനടയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. താരാ സ്ട്രീറ്റിലെ ഫുട്പാത്തുകളിലാണ് പ്രാരംഭ ഘട്ടത്തിൽ ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഫുട്പാത്തുകളിലൂടെ അശ്രദ്ധമായി നടക്കുന്നതുവഴി കാൽനടയാത്രികർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തിളങ്ങുന്ന ചുവന്ന സോംബി ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഫുട്പാത്തിലൂടെ ശരിയായി നടക്കാൻ യാത്രികരെ പ്രേരിപ്പിക്കുകയാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കാൽനടയാത്ര സുരക്ഷിതമാക്കാൻ നേരത്തെ യൂറോപ്പിലെ പല നഗരങ്ങളിലും ഇത്തരം ലൈറ്റുകൾ സ്ഥാപിച്ചിരുന്നു.

Read More

ഡബ്ലിൻ: ബ്ലൂബെലിൽ പുതിയ അപ്പാർട്മെന്റുകൾ നിർമ്മിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിലും ലാന്റ് ഡെവലപ്‌മെന്റ് ഏജൻസിയും. 380 അപ്പാർട്‌മെന്റുകൾ നിർമ്മിക്കുന്ന പദ്ധതിയ്ക്കാണ് രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ പല കെട്ടിടങ്ങളും പൊളിച്ച് നീക്കും. ബ്ലൂബെൽ അവന്യൂവിലാണ് നിർമ്മാണം. കഴിഞ്ഞ ഒരു വർഷമായി അപ്പാർട്‌മെന്റ് പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയിലായിരുന്നു ഡബ്ലിൻ സിറ്റി കൗൺസിലും ലാന്റ് ഡെവലപ്‌മെന്റ് ഏജൻസിയും. 380 അപ്പാർട്‌മെന്റുകളിൽ 150 എണ്ണം സോഷ്യൽ ഹോമുകൾ ആയിരിക്കും. കോസ്റ്റ് റെന്റൽ സ്‌കീം പ്രകാരം ആയിരിക്കും ബാക്കിയുള്ളവ നിർമ്മിക്കുക. അഞ്ച് ബ്ലോക്ക് ആയിട്ടാകും കെട്ടിടങ്ങൾ നിർമ്മിക്കുക. ഇതിൽ ഓരോ ബ്ലോക്കിലും അഞ്ച് മുതൽ ഒൻപത് നിലകൾവരെ ഉണ്ടാകും. പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ജൂൺ 19 ന് മുൻപായി അറിയിക്കണമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ അറിയിച്ചു.

Read More

ഡബ്ലിൻ: പോപ്പ് ലിയോ പതിനാലാമന് അഭിനന്ദനങ്ങൾ അറിയിച്ച് അയർലന്റ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റിന്റെ മാർപ്പാപ്പയായുള്ള സ്ഥാനാരോഹണം ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട നിമിഷമായിരുന്നു. ലോകം ഒരുപാട് വെല്ലുവിളികൾ നേരിടുന്ന സമയത്താണ് അദ്ദേഹം മാർപ്പാപ്പയായി ചുമതലയേൽക്കുന്നത് എന്നും ഹിഗ്ഗിൻസ് വ്യക്തമാക്കി. പോപ്പ് ലിയോ പതിനാലാമന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. സമാധാനം, നീതി, മനുഷ്യരുടെ അന്തസ്സ് എന്നീ മൂല്യങ്ങളിലൂന്നി സ്‌നേഹത്തോടെയും അനുകമ്പയോടെയും നയിക്കുമെന്ന പോപ്പ് ലിയോയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. അയർലന്റിന് പരിശുദ്ധ സിംഹാസനവുമായി ആഴത്തിൽ വേരൂന്നിയ ബന്ധമുണ്ടെന്നും ഹിഗ്ഗിൻസ് കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: മിഴി അയർലന്റ് മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് 2025 ഇന്ന്. ഡബ്ലിനിലെ സയന്റോളജി ഓഡിറ്റോറിയത്തിൽ സംഗീത നിശയ്ക്ക് തിരിതെളിയും. മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരും സിനിമാ താരങ്ങളും പരിപാടിയിൽ അണിനിരക്കും. നടിയും ഗായികയുമായ രമ്യ നമ്പീശൻ, പ്രമുഖ വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫൈനലിസ്റ്റുകളായ ശ്രീരാഗും നന്ദയും പാട്ടുകളുമായി എത്തുന്നുണ്ട്. സൂപ്പർ ഡ്യൂപ്പർ ക്രിയേഷൻസ് ആണ് സംഗീത പരിപാടി അയർലന്റിലേക്ക് എത്തിക്കുന്നത്. ടിലെക്‌സ് ആണ് പ്രധാന സ്‌പോൺസർമാർ. റോയൽ കാറ്റേഴ്‌സ് ആണ് പ്രായോജകർ. സംഗീത പരിപാടിയ്ക്ക് തിരിതെളിയാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ വലിയ ആവേശത്തിലാണ് അയർലന്റിലെ മലയാളി സമൂഹം.

Read More

ഡബ്ലിൻ: കൗണ്ടി മീത്തിലെ ജൂലിയൻസ്ടൗൺ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ (A92VR02) വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് കൊടിയേറ്റത്തോടെയാണ് വിപുലമായ പെരുന്നാളാഘോഷത്തിന് തുടക്കമാകുക. നാഗ്പൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി (എസ്ടിഒടിഎസ്) ഫാക്കൽറ്റി അംഗം ഫാ. ഡോ. ജോൺ മാത്യു മുഖ്യകാർമികത്വം വഹിക്കും. കൊടിയേറ്റത്തിന് ശേഷം വൈകീട്ട് 6.15 ഓടെ സന്ധ്യാ നമസ്‌കാരം നടക്കും. ഇതിന് ശേഷം ഏഴ് മണിയോടെ ഗാനശുശ്രൂഷ ആരംഭിക്കും. ഇതിന് ശേഷം ഡോ. ജോൺ മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. രാത്രി എട്ട് മണിയ്ക്കാണ് പെരുന്നാൾ പ്രദക്ഷിണം. ഇതിന് ശേഷം ആശീർവാദവും തുടർന്ന് വെച്ചൂട്ടിനുള്ള അരിയിടീലും ഉണ്ടായിരിക്കും. നാളെ രാവിലെ 8.45 ഓടെയാണ് രണ്ടാം ദിന പെരുന്നാൾ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിയ്ക്കുക. പ്രഭാത നമസ്‌കാരത്തോടെ പരിപാടികൾ ആരംഭിക്കും. 9.30 ന് ഫാ. ഡോ. ജോൺ മാത്യുവിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന അർപ്പിക്കും. ഇതിന്…

Read More

ഡബ്ലിൻ: അയർലന്റിലെയും നോർതേൺ അയർലന്റിലെയും പെന്തെക്കോസ്റ്റ് സഭകളുടെ സംയുക്ത വേദിയായ യുപിഎഫിന്റെ വനിതാ കോൺഫറൻസ് 2025 ശനിയാഴ്ച ( മെയ് 10). പരിപാടിയിൽ എംഇഎസ്എ ഗ്ലോബൽ ദക്ഷിണേന്ത്യൻ തിയോളജിക്കൽ ആൻഡ് ഡവലപ്‌മെന്റ് കൺസൾട്ടന്റും വേദശാസ്ത്ര അദ്ധ്യാപികയുമായ ഡോ. ജെസി ജെയ്‌സൺ ക്ലാസുകൾ നയിക്കും. ബെൽഫാസ്റ്റിലെ യുടി ബെൽഫാസ്റ്റ് എലീം ചർച്ചിലാണ് വനിതാ കോൺഫറൻസ്. രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് കോൺഫറൻസ്. പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശനിയാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. രജിസ്‌ട്രേഷൻ തികച്ചും സൗജന്യമാണ്. കുടുംബ ജീവിതവും കുഞ്ഞുങ്ങളുടെ പരിപാലനവും ക്രിസ്തീയ വീക്ഷണത്തിൽ എന്ന വിഷയത്തിലാകും ജെസി ജയ്‌സണിന്റെ ക്ലാസുകൾ. പരിപാടിയുടെ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി +447827899620 (യുകെ), +353892697070, (അയർലൻന്റ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ഡബ്ലിൻ: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അയർലന്റിന്റെ (UNA IRELAND) ഇന്റർനാഷണൽ നഴ്‌സസ് ഡേ സെലിബ്രേഷൻ ശനിയാഴ്ച ( മെയ് 10). ഡബ്ലിൻ 24 ലെ സ്പ്രിംഗ്ഫീൽഡിലെ സെന്റ് മാർക്‌സ് ജിഎഎ ക്ലബ്ബിലാണ് ആഘോഷപരിപാടികൾ നടക്കുക. ബ്ലൂ ചിപ്പുമായി ചേർന്നാണ് യുഎൻഎ അയർലന്റ് ഇന്റർനാഷണൽ നഴ്‌സ് ഡേ ആഘോഷിക്കുന്നത്. അയർലന്റിലെ ഇന്ത്യൻ അംബാസിഡൻ അഖിലേഷ് മിശ്ര പരിപാടിയിൽ മുഖ്യതിഥിയാകും. വിപുലമായ ആഘോഷപരിപാടികൾ ആണ് അന്താരാഷ്ട്ര നഴ്‌സസ് ഡേ സെലിബ്രേഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 5 മണിവരെയാണ് പരിപാടികൾ. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ കുട്ടികളുടെ വിനോദങ്ങൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഫൺ ഗെയിമുകളും വേദിയെ ഇളക്കി മറിയ്ക്കാൻ ക്ലൗഡ് 9 ന്റെ ഡിജെ സംഗീതവും ഉണ്ടാകും. റോയൽ കാറ്റേഴ്‌സിന്റെ രുചികരമായ ഉച്ചഭക്ഷണവും  പരിപാടിയിൽ ആസ്വദിക്കാം. ആഘോഷ പരിപാടിയിലേക്ക് പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് Fameer CK – 0894090747 Vinu Varghese – 0899624433…

Read More

ഡബ്ലിൻ: അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ പാർലമെന്റ് അംഗം( MEP) മരിയ വാൽഷ്. ട്രംപിന്റെ നടപടി ആയിരക്കണക്കിന് വരുന്ന തൊഴിലുകൾക്ക് ഭീഷണിയാകുമെന്ന് മരിയ വാൽഷ് പറഞ്ഞു. ബ്രസൽസിൽ സംസാരിക്കുകയായിരുന്നു എംഇപി. യുഎസ് സർക്കാർ എങ്ങനെയാണ് താരിഫുകൾ ചുമത്തുക എന്നതിനെക്കുറിച്ച് ഇതുവരെ ധാരണ ലഭിച്ചിട്ടില്ല. ഇത്തരം താരിഫുകൾ അയർലന്റിലെ ചലച്ചിത്ര മേഖലയ്ക്ക് വലിയ ഭീഷണിയാണ്. ആയിരക്കണക്കിന് തൊഴിലുകൾ അപകടത്തിലാകും. അയർലന്റിന് 1 ബില്യൺ യൂറോയിലധികം വരുമാനം സിനിമാ മേഖലയിൽ നിന്നും ലഭിക്കുന്നുണ്ട്. അതിനാൽ താരിഫ് കനത്ത തിരിച്ചടിയ്ക്ക് കാരണമാകും. ഗ്രാമീണ മേഖലയെ നടപടി സാരമായി ബാധിക്കുമെന്നും മരിയ വാൽഷ് വ്യക്തമാക്കി.

Read More

ഡബ്ലിൻ: സ്‌പെയിനിൽ ഐറിഷ് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മുൻ സൈനികനായ ആൺ സുഹൃത്തിന് ശിക്ഷ വിധിച്ച് കോടതി. 30 വർഷത്തെ തടവ് ശിക്ഷയാണ് പ്രതിയായ കീത്ത് ബൈർണിന് കോടതി വിധിച്ചത്. കീത്തും ഐറിഷ് പൗരനാണ്. 2023 ജൂലൈയിൽ ആയിരുന്നു സംഭവം. 36 കാരിയായ കിർസ്റ്റി വാർഡ് ആണ് കൊല്ലപ്പെട്ടത്. സ്പാനിഷ് ഹോളിഡേ ഹോട്ടലിൽ ആയിരുന്നു സംഭവം. നിരന്തരമായ പ്രശ്‌നങ്ങളെ തുടർന്ന് കീത്തിനെ ഉപേക്ഷിക്കാൻ പോകുകയാണെന്ന് കിർസ്റ്റി വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രകോപിതനായ കീത്ത് ഹെയർസ്‌ട്രെയ്റ്റനറിന്റെ പവർകോഡ് ഉപയോഗിച്ച് യുവതിയെ കൊല്ലുകയായിരുന്നു. യുവതി ആത്മഹത്യ ചെയ്തു എന്നായിരുന്നു യുവാവ് പോലീസിനോട് പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ കൊലപാതകം ആണെന്ന് കണ്ടെത്തുകയായിരുന്നു.

Read More