ഇസ്ലാമാബാദ്: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ച് പാക് സ്വദേശി. നിമിഷങ്ങൾ കൊണ്ടാണ് സർവ്വതും തവിടുപൊടിയായതെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച മുറിഡ്ഗെ സ്വദേശിയായ യുവാവ് പറഞ്ഞു. സ്ഫോടനം കണ്ട് താനും കുടുംബവും ഭയന്ന് പോയെന്നും യുവാവ് കൂട്ടിച്ചേർത്തു.
അർദ്ധരാത്രി 12.45 ആയിക്കാണും. നല്ല ഉറക്കത്തിലായിരുന്നു ഞാനും കുടുംബവും. അപ്പോഴാണ് ശബ്ദംകേട്ടത്. ഒരു ഡ്രോണിനെ പിന്തുടർന്ന് മൂന്ന് ഡ്രോണുകൾ വരുന്നു. പള്ളി ആക്രമിക്കുന്നു. നിമിഷങ്ങൾ കൊണ്ട് എല്ലാം ചാരമായി- യുവാവ് പറഞ്ഞു.
മുറിഡ്ഗെ ഉൾപ്പെടെ പാകിസ്താനിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഇന്ത്യയുടെ നിർണായക സർജിക്കൽ സ്ട്രൈക്ക്. 25 മിനിറ്റോളം മാത്രം നീണ്ടുനിന്ന ദൗത്യത്തിൽ 70 ഓളം ഭീകരരെയാണ് ഇന്ത്യൻ സേന ഇല്ലാതെ ആക്കിയത്.

