- ഇന്ധനവില വർധനവ് നിർമ്മാണ മേഖലയിലെ ചിലവ് കൂട്ടും; മുന്നറിയിപ്പ്
- ബാൽക്കണിയിൽ നിന്നും വീണ് പരിക്കേറ്റ സംഭവം; ആൺകുട്ടിയും ആശുപത്രി വിട്ടു
- മൂന്ന് മണിക്കൂർ നീണ്ട പരിശ്രമം; കിണറ്റിൽ വീണ നായയെ രക്ഷിച്ചു
- ടിപ്പററിയിലെ കൊലപാതകം; യുവതിയുടെ വിവരങ്ങൾ പുറത്ത്
- ഡബ്ലിനിൽ വൻ ലഹരിവേട്ട; രണ്ട് പേർ അറസ്റ്റിൽ
- ഇലക്ട്രിക് സ്ക്രാംബ്ലർ അപകടത്തിൽപ്പെട്ടു; യുവാവിന് പരിക്ക്
- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
Author: sreejithakvijayan
ഡബ്ലിൻ: ഓക്‌സിജൻ നൽകിയതിലെ പിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് ഇന്ത്യൻ ഡോക്ടർ. മെഡിക്കൽ കൗൺസിലിന്റെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് കമ്മിറ്റിയ്ക്ക് മുൻപാകെ ഡോക്ടർ ഇലങ്കതിർ സതിവേൽ ആണ് കുറ്റം സമ്മതിച്ചത്. ഡബ്ലിൻ ബ്ലാഞ്ചാർഡ്‌സ്ടൗണിലെ കോണോളി ഹോസ്പിറ്റലിലെ രജിസ്ട്രാർ അനസ്‌തെറ്റിസ്റ്റായിരുന്നു അദ്ദേഹം. 2019 മാർച്ച് രണ്ടിനായിരുന്നു സംഭവം. 59 വയസ്സുള്ള രോഗിയ്ക്കാണ് ഓക്‌സിജൻ നൽകിയതിലെ പിഴവിനെ തുടർന്ന് ജീവൻ നഷ്ടമായത്. അദ്ദേഹത്തിന് ശ്വസന ട്യൂബ് മാറി ഘടിപ്പിക്കുകയായിരുന്നു. ഇക്കാര്യം നഴ്‌സ് ചൂണ്ടിക്കാട്ടിയിട്ടും ഡോക്ടർ ഇത് പരിഗണിക്കാൻ തയ്യാറായില്ല. ഓക്‌സിജന്റെ അഭാവം മൂലം മസ്തിഷ്‌ക ക്ഷതവും ഇതോടൊപ്പം ഹൃദയാഘാതവും സംഭവിച്ചാണ് രോഗി മരിച്ചത്.
ഡബ്ലിൻ: അയർലന്റിൽ ഗാർഹിക പീഡനം വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ 21,000 പേരാണ് ഗാർഹിക പീഡനം സഹിക്കാനാകാതെ പോലീസിന്റെ സഹായം തേടിയത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സഹായം അഭ്യർത്ഥിച്ച് വിളിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം സഹായം അഭ്യർത്ഥിച്ച് 65,000 കോളുകളാണ് പോലീസിന് ലഭിച്ചത്. 2023മായി താരതമ്യം ചെയ്യുമ്പോൾ 10,000 എണ്ണത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ നില തുടർന്നാണ് ഈ വർഷം വിളിക്കുന്നവരുടെ എണ്ണം റെക്കോർഡിലെത്തുമെന്നാണ് കരുതുന്നത്.
ഡബ്ലിൻ: ബിബിസിയ്‌ക്കെതിരായ മാനനഷ്ടക്കേസിൽ മുൻ സിൻഫെയ്ൻ പാർട്ടി നേതാവ് ജെറി ആഡംസിന് വിജയം. കേസിൽ 1,00000 യൂറോ ജെറി ആഡംസിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. 2016 മുതൽ തുടരുന്ന നിയമ പോരാട്ടത്തിനാണ് ഇതോടെ വിരാമം ആയിരിക്കുന്നത്. സ്‌പോർട്ട്‌ലൈറ്റ് പ്രോഗ്രാമിനിടെ ആയിരുന്നു ജെറി ആഡംസിനെ ബിബിസി അപകീർത്തിപ്പെടുത്തിയത്. മുതിർന്ന സിൻഫെയ്ൻ നേതാവ് ഡെനിസ് ഡൊണാൾഡ്‌സന്റെ മരണത്തിൽ ജെറി ആഡംസിന് പങ്കുണ്ടെന്നായിരുന്നു മാദ്ധ്യമത്തിന്റെ പരാമർശം. തുടർന്നുള്ള ഓൺലൈൻ മേഖലനങ്ങളിലും മാദ്ധ്യമം ഇത് ആവർത്തിച്ചു. ഇതോടെ ജെറി ആഡംസ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു.
ഡബ്ലിൻ: അയർലന്റിൽ ഉചിതമായ കഴിവുകളുടെ അഭാവത്തിൽ തൊഴിലപേക്ഷകൾ നിരസിക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. രാജ്യത്ത് മൂന്നിൽ രണ്ട് തൊഴിലപേക്ഷകളും ഉദ്യോഗാർത്ഥികൾക്ക് കഴിവുകൾ ഇല്ലാത്തതിനെ തുടർന്ന് നിരസിക്കപ്പെടുന്നുവെന്നാണ് സർവ്വേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അപേക്ഷകരുടെ കഴിവുകളിൽ 78 ശതമാനം തൊഴിലുടമകളും തൃപ്തരല്ല. ഐറിഷ് ജോബ്‌സ് റിക്രൂട്ടർ ആന്റ് ജോബ്‌സീക്കർ നടത്തിയ സർവ്വേയിലാണ് നിർണായക വിവരങ്ങൾ ഉള്ളത്. 553 റിക്രൂട്ടർമാരിലും 738 തൊഴിലന്വേഷകരിലും ആയിരുന്നു സർവ്വേ നടത്തിയത്. തൊഴിലിനായി നൽകുന്ന അപേക്ഷകളിൽ 68 ശതമാനവും ഉദ്യോഗാർത്ഥികൾക്ക് കഴിവുകൾ ഇല്ലാത്തതിനെ തുടർന്ന് നിരസിക്കുന്നുവെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: അയർലന്റിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗത്തിന് പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. ഡബ്ലിനിലാണ് വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഏറ്റവും കൂടുതൽ ആളുകൾ പിടിയിലായത്. ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ ബാങ്ക് അവധി വാരാന്ത്യത്തിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കരുതെന്ന് എംഇപി സിന്തിയ നി മുർച്ചു അഭ്യർത്ഥിച്ചു. ഡബ്ലിനിൽ ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 237 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2023 നും 2024 നും ഇടയിലുള്ള കണക്കുകളാണ് ഇത്. കോർക്കിൽ 25 ശതമാനത്തിന്റെയും ഗാൽവെയിൽ 21 ശതമാനത്തിന്റെയും വർദ്ധനവ് ഉണ്ടായി.
ഡബ്ലിൻ: നഗരത്തിലെ മുൻ സെന്റ് തെരേസാസ് ഗാർഡൻസിൽ പുതിയ ഭവനപദ്ധതി യാഥാർത്ഥ്യമാകുന്നു. പ്രദേശത്ത് വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. 2027 ഓടെ ആദ്യ വീടുകളുടെ നിർമ്മാണം പൂർത്തിയാകും. 542 വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ലാൻഡ് ഡവലപ്‌മെന്റ് ഏജൻസിയും ഡബ്ലിൻ സിറ്റി കൗൺസിലും ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ. സ്‌പോർട്‌സ് പിച്ച്, കഫേ മുതലായവ ഈ ഭവന പദ്ധതിയിൽ ഉൾപ്പെടുന്നു. നാല് ഏക്കർ സ്ഥലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ. ഇതിൽ 233 വൺ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളും, 265 ടു ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളും 44 ത്രീ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളും ഉൾപ്പെടുന്നു. 389 വീടുകൾ കോസ്റ്റ് റെന്റൽ ആയി നൽകും. 153 എണ്ണം സോഷ്യൽ ഹൗസിംഗ് അപ്പാർട്ട്‌മെന്റുകൾ ആണ്.
ഡബ്ലിൻ: അയർലന്റിലെ ഏറ്റവും പ്രായം ചെന്ന വൈറ്റ് ടെയിൽഡ് ഈഗിൾ ചത്ത സംഭവത്തിൽ അന്വേഷണം. പോസ്റ്റ്‌മോർട്ടത്തിൽ ഈഗിളിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. അടുത്തിടെയായി പരുന്തുകളെ വിഷംവച്ച് കൊല്ലുന്ന പ്രവണത അയർലന്റിൽ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പരുന്തിനെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് റീജിയണൽ വെറ്റിനറി ലബോറട്ടറിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് പരുന്ത് ചത്തിരിക്കുന്നത് എന്ന് ഇതിൽ വ്യക്തമായി. വിഷം നൽകുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെ പരുന്തുകളെ നിരീക്ഷിക്കുന്നതിനായി ഡ്രോണുകൾ പോലീസ് വിന്യസിച്ചിരുന്നു.
ഡബ്ലിൻ: വ്യാജ- അനധികൃത മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഹെൽത്ത് പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി അതോറിറ്റി. ഇത്തരം പരസ്യങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് അതോറിറ്റി അറിയിച്ചു. അടുത്തിടെയായി വ്യാജ മരുന്നുകളുടെ പരസ്യങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി എച്ച്പിആർഎയുടെ ലോഗോവരെ തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. ഇത് വ്യാജ മരുന്നുകൾക്ക് ആളുകൾക്കിടയിൽ വിശ്വാസ്യതയുണ്ടാക്കും. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് ജാഗ്രത പുലർത്തണം. ഇത്തരം പരസ്യങ്ങൾ കണ്ട് മരുന്നുകൾ വാങ്ങുന്നതിൽ നിന്നും ആളുകൾ വിട്ട് നിൽക്കണം. ആരോഗ്യവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ലൈസൻസുള്ള ഫാർമസികളെയും വിതരണക്കാരെയും സമീപിക്കുകയാണ് ഉത്തമം.
ഡബ്ലിൻ: മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ അയർലന്റിൽ. മൈൻഡ് ( മലയാളി ഇന്ത്യൻസ് അയർലന്റ്) ഒരുക്കുന്ന മെഗാമേളയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം അയർലന്റിൽ എത്തിയിരിക്കുന്നത്. ശനിയാഴ്ച ( മെയ് 31) ആണ് മൈൻഡ് മെഗാമേള. ഡബ്ലിനിൽ വിമാനമിറങ്ങിയ കുഞ്ചാക്കോ ബോബന് മൈൻഡിലെ അംഗങ്ങൾ ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി. ഭാര്യയ്ക്കും മകനുമൊപ്പമാണ് അദ്ദേഹം എത്തിയിരിക്കുന്നത്. മേളയിലെ സ്റ്റാർ ഗസ്റ്റ് ആണ് അദ്ദേഹം. ഡബ്ലിനിലെ അൽസാ സ്‌പോർട്‌സ് സെന്ററിലാണ് മെഗാമേള അരങ്ങേറുക.
ഡബ്ലിൻ: കിൻഹാൻ ലഹരി സംഘത്തിലെ അംഗത്തിനെതിരെ കൊലക്കുറ്റം ചുമത്തി കോടതി. 39 കാരനായ സീൻ മക്ഗവണിനെതിരെയാണ് ഡബ്ലിനിലെ സ്‌പെഷ്യൽ ക്രിമിനൽ കോടതി കുറ്റം ചുമത്തിയിത്. 2016 ൽ ഡബ്ലിൻ സ്വദേശിയായ നോയൽ കിർവാനെ വെടിവച്ച് കൊന്ന കേസിലാണ് നടപടി. അതീവ സുരക്ഷയോടെയാണ് സീൻ മക്ഗവണിനെ കോടതിയിൽ ഹാജരാക്കിയത്. ഹച്ച് സംഘവും കിൻഹാൻ സംഘവും തമ്മിലുള്ള കൊടിപ്പകയെ തുടർന്നുള്ള സംഘർഷത്തിനിടെയാണ് കിർവാൻ കൊല്ലപ്പെട്ടത്. കൊലക്കുറ്റത്തിന് പുറമേ മറ്റ് ക്രിമിനൽ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
