Author: sreejithakvijayan

ഡെറി: കൗണ്ടി ഡെറിയിൽ ഒഴിഞ്ഞു കിടക്കുന്ന സ്‌കൂൾ കെട്ടിടത്തിൽ തീപിടിത്തം. ഡ്രൂമഹോയിലെ ഫൗഗാൻ വാലി സ്‌കൂളിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അഗ്നിശമന സേനയെത്തി തീ അണച്ചു. തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികളാണ് വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്. ഉടനെ 45 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്ത് എത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ മേഖലയിലെ റോഡ് അടച്ചു. ജനലും വാതിലുകളും തുറന്നിടരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം ഉണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ അസ്ഥിരകാലാവസ്ഥ തുടരുന്നു. നിലവിൽ മഴയും വെയിലും ഇടവിട്ട് രാജ്യത്ത് ലഭിക്കുന്നുണ്ട്. അടുത്ത ആഴ്ചയും ചില ദിവസം സമാന കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. കിഴക്കൻ മേഖലകളിൽ മഴ ലഭിക്കും. ഇടയ്ക്ക് മഴയും ചാറ്റൽ മഴയും അനുഭവപ്പെടും. തെക്ക് പടിഞ്ഞാറ് ഭാഗത്ത് തണുത്ത കാറ്റ് വീശും. പകൽ സമയങ്ങളിൽ ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടും. 15 മുതൽ 20 ഡിഗ്രിവരെയാണ് താപനില രേഖപ്പെടുത്തുക.

Read More

ഡബ്ലിൻ: ക്രാന്തി അയർലന്റ് ക്രിക്കറ്റ് ടൂർണമെന്റിന് ഇനി രണ്ട് നാൾ മാത്രം. തിങ്കളാഴ്ച( ജൂൺ 2). ഡബ്ലിനിലെ കോർക്കാഗ് പാർക്കിൽവച്ചാണ് ടൂർണമെന്റുകൾ നടക്കുക. ക്രാന്തിയുടെ വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകൾ ചേർന്നാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മത്സരത്തിൽ വിജയിക്കുന്നവർക്ക് എവർ റോളിംഗ് ട്രോഫി, 501 യൂറോ ക്യാഷ് പ്രൈസ്, സ്വർണമെഡൽ എന്നിവ സമ്മാനമായി ലഭിക്കും. റണ്ണേഴ്‌സ് അപ്പിനും ആകർഷകമായ സമ്മാനങ്ങൾ ഉണ്ട്. മികച്ച ബാറ്റ്‌സ്മാൻ, ബൗളർ, മികച്ച കളിക്കാരൻ എന്നീ വിഭാഗങ്ങളിൽ വ്യക്തിഗത സമ്മാനവും നൽകും. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക: ജിത്തിൻ റാഷിദ്: 0874845884 രാഹുൽ രവീന്ദ്രൻ: 0892740770 ഷെർലോക്ക് ലാൽ: 0873323191 ദയാനന്ദ് കെ വി: 0894873070

Read More

ഡബ്ലിൻ: കേരള ഹൗസ് സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റ് തിങ്കളാഴ്ച ( ജൂൺ 2). ബ്ലാഞ്ചാർഡ്‌സ്ടൗണിലെ നാഷണൽ സ്‌പോർട്‌സ് സെന്ററിലാണ് മത്സരങ്ങൾ അരങ്ങേറുക. വിവിധ പ്രായങ്ങളിലുള്ള 44 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. ഡെയിലി ഡിലൈറ്റ്, റിക്രൂട്ട്നെറ്റ്, ബ്രഫ്നി സൊലൂഷൻസ് എന്നീ പ്രമുഖ ബ്രാൻഡുകളുടെ പ്രാത്സാഹനത്തോടെയാണ് ഫുട്‌ബോൾ ടൂർണമെന്റ് നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും മൂന്ന് നേരത്തെ ഭക്ഷണമുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം സ്നാക്സ് എന്നിവയാണ് ഉണ്ടാകുക. റോയൽ കാറ്റേഴ്‌സ് ആണ് പരിപാടിയിൽ രുചി വിളമ്പുക.

Read More

ഡബ്ലിൻ: വാഹനാപകടത്തെ തുടർന്ന് മോട്ടോർവേ 5  ( എം5)  അടച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് പാത അടച്ചിട്ടത്. ഗ്ലോസെസ്റ്റർഷെയറിലെ ജംഗ്ഷൻ 13 നും 14 നും ഇടയിലുള്ള പാതയാണ് അടച്ചിട്ടത്. ഇതുവഴി ഇരുഭാഗത്തേയ്ക്കുമുള്ള വാഹന ഗതാഗതം പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. നിയന്ത്രണങ്ങളോട് ദയവായി വാഹന യാത്രികർ സഹകരിക്കണം എന്ന് അധികൃതർ അറിയിച്ചു.

Read More

ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ സർവ്വീസ് റദ്ദാക്കി ഐറിഷ് റെയിൽ. ഡബ്ലിനിലെ കോണോളി സ്‌റ്റേഷനും ഡൺലാവോഘെയറിനും ഇടയിലുള്ള സർവ്വീസ് ആണ് നിർത്തിവച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജൂൺ രണ്ട് തിങ്കളാഴ്ചവരെയാണ് ഈ റൂട്ടിലെ സർവ്വീസ് റദ്ദാക്കിയിരിക്കുന്നത്. ബ്ലൂം ഫെസ്റ്റിവൽ, വിഎച്ച്‌ഐ വനിതാ മിനി മാരത്തോൺ തുടങ്ങിയ വാർഷിക ആഘോഷങ്ങളെ തുടർന്ന് വലിയ തിരക്കാണ് നഗരങ്ങളിൽ അനുഭവപ്പെടുക. ഈ തിരക്ക് വഹിക്കുന്നതിനുള്ള ശേഷി ഈ പാതയിലെ റെയിൽ സർവ്വീസിന് ഇല്ല.  റെയിൽ സർവ്വീസിന് പുറമേ ബസ് സർവ്വീസുകൾക്കും നിയന്ത്രണം ഉണ്ട്.

Read More

ഡൗൺ ടൗൺ: കൗണ്ടി ഡൗൺ ടൗണിൽ സ്‌ഫോടക വസ്തു കണ്ടെത്തി. ന്യൂടൗണാർഡിസിലെ റെസിഡൻഷ്യൽ കോംപ്ലക്‌സിൽ ആയിരുന്നു സംഭവം. സ്‌ഫോടക വസ്തു കണ്ടെത്തിയതിനെ തുടർന്ന് ഇവിടെയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കോംപ്ലക്‌സിന് താഴെയായി റോഡിൽ ആയിരുന്നു സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇതിന് തൊട്ട് പിന്നാലെ കോംപ്ലക്‌സിലെയും സമീപപ്രദേശങ്ങളിലെയും വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് അമ്യൂണിഷൻ ടെക്‌നിക്കൽ ഓഫീസർമാരുടെ സംഘം വിന്യസിച്ചു. സ്‌ഫോടക വസ്തു നിർവ്വീര്യമാക്കിയെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ ദന്തരോഗ വിദഗ്ധർക്ക് ക്ഷാമം. ഇതേ തുടർന്ന് രാജ്യത്തെ ഡെന്റൽ കോളേജുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വിദഗ്ധർ ഇല്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം ആകുന്നത്. കഴിഞ്ഞ 30 വർഷമായി അയർലന്റിൽ തത്സ്ഥിതി തുടരുകയാണ്. ഡെന്റൽകോളേജുകളിൽ പഠിക്കാൻ ഓരോ വർഷവും വിദ്യാർത്ഥികൾ വലിയ താത്പര്യമാണ് കാണിക്കുന്നത്. എന്നാൽ ഇവരെ പഠിപ്പിക്കുന്നതിന് കോളേജുകളിൽ ദന്തരോഗ വിദഗ്ധർ ഇല്ല. അതുകൊണ്ട് തന്നെ രാജ്യത്തെ ഡെന്റൽ സ്‌കൂളുകളുടെ എണ്ണത്തിനും വർദ്ധനവില്ല. 2012 ലെ കണക്കുകൾ പരിശോധിച്ചാൽ 1432 ദന്തഡോക്ടർമാർ സർക്കാർ മേഖലയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ 2024 ആയപ്പോഴേയ്ക്കും ഇത് 810 ആയി കുറഞ്ഞു.

Read More

ഡബ്ലിൻ: അയർലന്റിൽ ഫസ്റ്റ് ടൈം ബയേഴ്‌സിനുള്ള മോർട്ട്‌ഗേജ് അംഗീകാരങ്ങളുടെ മൂല്യത്തിലും അളവിലും വർദ്ധന. ബാങ്കിംഗ് ആന്റ് പേയ്‌മെന്റ്‌സ് ഫെഡറേഷൻ അയർലന്റാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ഏപ്രിൽ മാസത്തെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് ബിപിഎഫ്‌ഐയുടെ വിലയിരുത്തൽ. കഴിഞ്ഞ മാസം മോർട്ട്‌ഗേജ് അംഗീകാരങ്ങൾ 1.5 ബില്യൺ യൂറോയിൽ എത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ മൂല്യത്തിൽ 14 ശതമാനത്തിന്റെ വർദ്ധനവും, എണ്ണത്തിൽ 4 ശതമാനത്തിന്റെ വർദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്.

Read More

ഡബ്ലിൻ: മുൻ സിൻഫെയ്ൻ നേതാവ് ഡെനിസ് ഡൊണാൾഡ്‌സന്റെ കൊലപാതകത്തിൽ പൊതുഅന്വേഷണം വേണമെന്ന് ആവശ്യം. മകൾ ജെയ്ൻ ഡൊണാൾഡ്‌സണാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. 2006 ൽ കൗണ്ടി ഡൊണഗലിൽവച്ചായിരുന്നു ഡെനിസ് ഡൊണാൾഡ്‌സൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബിബിസിയ്‌ക്കെതിരായ മാനനഷ്ട കേസിൽ കഴിഞ്ഞ ദിവസം മുൻ സിൻഫെയ്ൻ നേതാവ് ജെറി ആഡംസ് വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകൾ പൊതുഅന്വേഷണം പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. ഡെനിസ് ഡൊണാൾഡ്‌സന്റെ കൊലയിൽ ജെറിയ്ക്ക് പങ്കുണ്ടെന്നായിരുന്നു ബിബിസിയുടെ ആരോപണം. വിചാരണാ വേളയിൽ തെളിവുകൾ ഹാജരാക്കുന്നതിൽ നിന്നും ജെയ്ൻ ഡോണാൾഡ്‌സനെ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊതു അന്വേഷണം വേണമെന്ന ആവശ്യം ജെയ്ൻ ഉയർത്തിയത്.

Read More