ഡബ്ലിൻ: ബിബിസിയ്ക്കെതിരായ മാനനഷ്ടക്കേസിൽ മുൻ സിൻഫെയ്ൻ പാർട്ടി നേതാവ് ജെറി ആഡംസിന് വിജയം. കേസിൽ 1,00000 യൂറോ ജെറി ആഡംസിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. 2016 മുതൽ തുടരുന്ന നിയമ പോരാട്ടത്തിനാണ് ഇതോടെ വിരാമം ആയിരിക്കുന്നത്.
സ്പോർട്ട്ലൈറ്റ് പ്രോഗ്രാമിനിടെ ആയിരുന്നു ജെറി ആഡംസിനെ ബിബിസി അപകീർത്തിപ്പെടുത്തിയത്. മുതിർന്ന സിൻഫെയ്ൻ നേതാവ് ഡെനിസ് ഡൊണാൾഡ്സന്റെ മരണത്തിൽ ജെറി ആഡംസിന് പങ്കുണ്ടെന്നായിരുന്നു മാദ്ധ്യമത്തിന്റെ പരാമർശം. തുടർന്നുള്ള ഓൺലൈൻ മേഖലനങ്ങളിലും മാദ്ധ്യമം ഇത് ആവർത്തിച്ചു. ഇതോടെ ജെറി ആഡംസ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു.
Discussion about this post

