ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വൻ ലഹരിവേട്ട. 2.75 മില്യൺ യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
കൂലോക്ക്, ഫിൻഗ്ലാസ് എന്നീ മേഖലകളിലെ വീടുകളിൽ വെള്ളിയാഴ്ച പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. കൂലോക്കിൽ നിന്നും 2,60,000 യൂറോ വിലവരുന്ന 38 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. ഫിൻഗ്ലാസിൽ നിന്നും 70,000 യൂറോ വിലവരുന്ന 1 കിലോ കൊക്കെയ്നും, 20,000 യൂറോ വിലവരുന്ന 1 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്.
Discussion about this post

