ഡബ്ലിൻ: വ്യാജ- അനധികൃത മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഹെൽത്ത് പ്രൊഡക്റ്റ്സ് റെഗുലേറ്ററി അതോറിറ്റി. ഇത്തരം പരസ്യങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് അതോറിറ്റി അറിയിച്ചു. അടുത്തിടെയായി വ്യാജ മരുന്നുകളുടെ പരസ്യങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി എച്ച്പിആർഎയുടെ ലോഗോവരെ തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. ഇത് വ്യാജ മരുന്നുകൾക്ക് ആളുകൾക്കിടയിൽ വിശ്വാസ്യതയുണ്ടാക്കും. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് ജാഗ്രത പുലർത്തണം. ഇത്തരം പരസ്യങ്ങൾ കണ്ട് മരുന്നുകൾ വാങ്ങുന്നതിൽ നിന്നും ആളുകൾ വിട്ട് നിൽക്കണം. ആരോഗ്യവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ലൈസൻസുള്ള ഫാർമസികളെയും വിതരണക്കാരെയും സമീപിക്കുകയാണ് ഉത്തമം.

