ഡബ്ലിൻ: കിൻഹാൻ ലഹരി സംഘത്തിലെ അംഗത്തിനെതിരെ കൊലക്കുറ്റം ചുമത്തി കോടതി. 39 കാരനായ സീൻ മക്ഗവണിനെതിരെയാണ് ഡബ്ലിനിലെ സ്പെഷ്യൽ ക്രിമിനൽ കോടതി കുറ്റം ചുമത്തിയിത്. 2016 ൽ ഡബ്ലിൻ സ്വദേശിയായ നോയൽ കിർവാനെ വെടിവച്ച് കൊന്ന കേസിലാണ് നടപടി.
അതീവ സുരക്ഷയോടെയാണ് സീൻ മക്ഗവണിനെ കോടതിയിൽ ഹാജരാക്കിയത്. ഹച്ച് സംഘവും കിൻഹാൻ സംഘവും തമ്മിലുള്ള കൊടിപ്പകയെ തുടർന്നുള്ള സംഘർഷത്തിനിടെയാണ് കിർവാൻ കൊല്ലപ്പെട്ടത്. കൊലക്കുറ്റത്തിന് പുറമേ മറ്റ് ക്രിമിനൽ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
Discussion about this post

