Author: sreejithakvijayan

ഡബ്ലിൻ: അയർലന്റിൽ  എക്‌സ്എൽ ബുള്ളി ( അമേരിക്കൻ ബുള്ളി) നായ്ക്കൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ നിന്നും ആയിരം ഉടമകളെ ഒഴിവാക്കി. പാർലമെന്റിൽ റൂറൽ ആൻഡ് കമ്യൂണിറ്റ് ഡെവലപ്‌മെന്റ് മന്ത്രി ഡാറ കലിയറി ആണ് ഇക്കാര്യം അറിയിച്ചത്. നായ്ക്കളെ വളർത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് 1800  ഉടമകൾ ആയിരുന്നു സർക്കാരിന് അപേക്ഷ നൽകിയത്. 48 എക്‌സ്എൽ ബുള്ളി നായ്ക്കളെ പ്രസ്തുത സമയത്തിനുള്ളിൽ ഉടമകൾ ഹാജരാക്കി. ഡബ്ലിനിൽ നിന്നും 11 നായ്ക്കളെയും, ലിമെറിക്കിൽ നിന്നും 10 നായ്ക്കളെയും കോർക്ക് സിറ്റി, കിൽഡെയർ എന്നിവിടങ്ങളിൽ നിന്നും നാല് വീതം നായ്ക്കളെയുമാണ് ഹാജരാക്കിയത്. സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് ഇല്ലാതെ എക്‌സ്എൽ ബുൾ നായ്ക്കളെ വളർത്തുന്നത് നിയമവിരുദ്ധമാണ്. നിരോധനത്തിൽ നിന്നും ഒഴിവാക്കൽ ആവശ്യമായുള്ളവർ സർക്കാർ ആവശ്യപ്പെടുന്ന രേഖകളുമായി ബന്ധപ്പെട്ടവരെ സമീപിക്കണം.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികരുടെ മോശം പെരുമാറ്റം സംബന്ധിച്ച പരാതികളുടെ എണ്ണത്തിൽ വർദ്ധന. പരാതികൾ 80 ശതമാനം വർദ്ധിച്ചു. ഈ വർഷം ആരംഭിച്ച് ഇതുവരെ യാത്രികരുടെ മോശം പെരുമാറ്റത്തെ തുടർന്നുള്ള 30 ലധികം പരാതികളാണ് പോലീസ് സ്‌റ്റേഷനിൽ ലഭിച്ചിട്ടുള്ളത്. ഓരോ വർഷവും പരാതികൾ ഉയരുന്നുണ്ട്. 2023മായ താരതമ്യം ചെയ്യുമ്പോൾ 2024 ൽ പരാതികളുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. നിലവിലെ സ്ഥിതി തുടർന്നാൽ ഈ വർഷവും പരാതികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും.

Read More

ഡബ്ലിൻ: ഡബ്ലിൻ റേപ്പ് ക്രൈസിസ് സെന്ററിലേക്ക് ( ഡിആർസിസി) വിളിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ വർഷം ഡിആർസിസിയുമായി ബന്ധപ്പെട്ടവരുടെ എണ്ണം റെക്കോർഡിൽ എത്തി. 22, 700 പേരാണ് കഴിഞ്ഞ വർഷം ഡിആർസിസിയിലേക്ക് വിളിച്ചത്. രാജ്യത്ത് ലൈംഗികാതിക്രമങ്ങൾ നേരിടുന്നവർ അത് വെളിപ്പെടുത്താൻ മടികാണിക്കുന്നില്ലെന്നാണ് കണക്കുകളിൽ നിന്നും ലഭിക്കുന്ന സൂചന. സെന്ററിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ഉള്ളത് . ഈ കണക്കുകൾ നീതി മന്ത്രി പ്രസിദ്ധീകരിക്കും. നീതിന്യായ വ്യവസ്ഥയിൽ ആളുകൾക്ക് വിശ്വാസമുണ്ട്. അതിനാലാണ് ദുരനുഭവങ്ങൾ തുറന്നുപറയാൻ ആളുകൾ മുന്നോട്ടുവരുന്നത്. ആദ്യമായാണ് ഒരു വർഷം 20,000 ലധികം ഫോൺ കോളുകൾ ഡിആർസിസിയ്ക്ക് ലഭിക്കുന്നത്. നിയമസഹായത്തിന് പുറമേ കൗൺസിലിംഗിനായും ആളുകൾ ഡിആർസിസിയെ ആശ്രയിക്കുന്നുണ്ട്.

Read More

ഓഫലി: കൗണ്ടി ഓഫലിയിൽ വാഹനാപകടത്തിൽ 50 കാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അപകടം നേരിൽ കണ്ടവരോട് സ്‌റ്റേഷനിൽ എത്താൻ പോലീസ് അറിയിച്ചു. എൻ 62 വിൽ ആയിരുന്നു അപകടം ഉണ്ടായത്. രാത്രി നടന്ന് പോകുകയായിരുന്നു 50 കാരൻ. ഇതിനിടെ അദ്ദേഹത്തെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വിവരം അറിഞ്ഞ് പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുല്ലമോറിലെ മിഡ്‌ലാൻഡ് റീജിയണൽ ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ഉള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Read More

ഡബ്ലിൻ: അയർലന്റിൽ വൻകിട ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) നയത്തിൽ അടുത്തിടെ ഉണ്ടായ മാറ്റമാണ് ഇതിലേക്ക് നയിച്ചത്. 40 ശതമാനം സ്ഥാപനങ്ങളും തൊഴിലാളികളുടെ രാജിയെ തുടർന്ന് പ്രതിസന്ധി നേരിടുന്നുണ്ട്. 200 ഓളം ബിസിനസ് ഐടി സ്ഥാപനങ്ങളിൽ എക്‌സ്പ്ലിയോ നടത്തിയ സർവ്വേയിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്.

Read More

ഡബ്ലിൻ: സമൂഹമാദ്ധ്യമം വഴി ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. രാത്മൈൽസ് സ്വദേശിയായ ബെന്യാമിൻ പീറ്ററാണ് അറസ്റ്റിലായത്. ഇന്നലെ ആയിരുന്നു ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയ പേജുകൾ വഴിയായിരുന്നു ഇയാൾ ഭീഷണി സന്ദേശങ്ങൾ പങ്കുവച്ചത്. ബെന്യാമിനെ പോർട്ട്‌ലോയിസ് ജില്ലാ കോടതിയിൽ ഹാജരാക്കി. കോടതിയും ഇയാൾക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഹറാസ്‌മെന്റ്, ഹാംഫുൾ കമ്യൂണിക്കേഷൻ ആന്റ് റിലേറ്റഡ് ഒഫൻസസ് ആക്ട് 2020, ക്രിമിനൽ ജസ്റ്റിസ് ആക്ട് 2024 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് കോടതി ഇയാൾക്കെതിരെ ചുമത്തിയത്. ജൂൺ 5 ന് ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.

Read More

ലൗത്ത്: കൗണ്ടി ലൗത്തിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. ഡബ്ലിൻ ആസ്ഥാനമായുള്ള കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ആർ116 ന്റേ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. മത്സ്യബന്ധനത്തിനായി പോയ രണ്ട് മത്സ്യത്തൊഴിലാളികൾ ആണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിനിടെ ഇവരുടെ വള്ളം മുങ്ങിപ്പോകുകയായിരുന്നു. ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായി. വിവരം അറിഞ്ഞയുടൻ കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രക്ഷിച്ച ശേഷം ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ വീണ്ടും ഉഷ്ണതരംഗത്തിന് സാദ്ധ്യത. അടുത്ത മാസം രാജ്യത്ത് താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതേസമയം അയർലന്റിൽ  മഴയും വെയിലും കലർന്ന അസ്ഥിര കാലാവസ്ഥ കുറച്ച് ദിവസങ്ങൾ കൂടി തുടരും. ജൂൺ രണ്ടാം വാരത്തോടെ വെയിലുള്ള കാലാവസ്ഥ ആരംഭിക്കും. താപനില വീണ്ടും 25 ഡിഗ്രിയിൽ എത്തും. ബാങ്ക് അവധി കഴിയുന്നതോടെ അയർലന്റിൽ ചൂടുള്ള കാലാവസ്ഥയ്ക്ക് ആരംഭം കുറിയ്ക്കും. ജൂൺ 10 ഓടെ ചൂട് ഉച്ചസ്ഥായിയിൽ എത്തും. ഈ ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ:  ബാങ്ക് അവധി വാരത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം. ഇക്കുറി വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ പ്രതിദിനം 11,5000 യാത്രികർ വിമാനത്താവളത്തിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടർന്ന് 4,80,000 പേർക്ക് കടന്നുചെല്ലാൻ കഴിയുന്ന തരത്തിൽ രണ്ട് ടെർമിനലുകൾ സജ്ജീകരിച്ചു. നാളെ മുതലാണ് ബാങ്ക് അവധി. വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിനങ്ങളിലാണ് ബാങ്ക് അവധിയുള്ളത്. ഈ ദിനങ്ങളിൽ 2,50,000 പേർ ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും പുറത്തേയ്ക്ക് യാത്ര ചെയ്യും. ഇതേസമയം 2,30,000 യാത്രികർ ഇവിടേയ്ക്ക് എത്തിച്ചേരും. അവധിയുടെ ആദ്യദിനമായ വെള്ളിയാഴ്ച 1,24,000 പേർ വിമാനത്താവളത്തിൽ എത്തുമെന്നാണ് കരുതുന്നത്.

Read More

ഡബ്ലിൻ: ഈ വർഷം അവസാനത്തോടെ സ്‌കാനർ പ്രവർത്തിച്ച് തുടങ്ങുമെന്ന് നാഷണൽ ഗാലറി ഓഫ് അയർലന്റ്. സേവനം ലഭ്യമാക്കാൻ കാലതാമസം നേരിട്ടതിൽ ഗാലറി ക്ഷമയും ചോദിച്ചു. 2017ലാണ് ഗാലറി എക്‌സറേ മെഷീൻ വാങ്ങിയത്. എട്ട് വർഷങ്ങൾക്ക് ശേഷമാണ് സ്‌കാനർ പ്രവർത്തിക്കുന്നത്. അനുയോജ്യമായ മുറി ഗാലറിയ്ക്കുളളിൽ ലഭിക്കാതിരുന്നതോടെയാണ് എക്‌സറേ മെഷീൻ സ്ഥാപിക്കാൻ കഴിയാതിരുന്നത്. ദീർഘനാൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഗാലറിയിൽ ഇതിനായി പ്രത്യേക ക്യാബിൻ സജ്ജമാക്കിയിട്ടുണ്ട്. ഇതിന്റെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. 2017 ൽ 1,24,805 യൂറോ ചിലവിട്ടാണ് എക്‌സറേ മെഷീൻ വാങ്ങിയത്.

Read More