ഡബ്ലിൻ: അയർലന്റിൽ ഉചിതമായ കഴിവുകളുടെ അഭാവത്തിൽ തൊഴിലപേക്ഷകൾ നിരസിക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. രാജ്യത്ത് മൂന്നിൽ രണ്ട് തൊഴിലപേക്ഷകളും ഉദ്യോഗാർത്ഥികൾക്ക് കഴിവുകൾ ഇല്ലാത്തതിനെ തുടർന്ന് നിരസിക്കപ്പെടുന്നുവെന്നാണ് സർവ്വേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അപേക്ഷകരുടെ കഴിവുകളിൽ 78 ശതമാനം തൊഴിലുടമകളും തൃപ്തരല്ല.
ഐറിഷ് ജോബ്സ് റിക്രൂട്ടർ ആന്റ് ജോബ്സീക്കർ നടത്തിയ സർവ്വേയിലാണ് നിർണായക വിവരങ്ങൾ ഉള്ളത്. 553 റിക്രൂട്ടർമാരിലും 738 തൊഴിലന്വേഷകരിലും ആയിരുന്നു സർവ്വേ നടത്തിയത്. തൊഴിലിനായി നൽകുന്ന അപേക്ഷകളിൽ 68 ശതമാനവും ഉദ്യോഗാർത്ഥികൾക്ക് കഴിവുകൾ ഇല്ലാത്തതിനെ തുടർന്ന് നിരസിക്കുന്നുവെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.
Discussion about this post

