ഡബ്ലിൻ: അയർലന്റിൽ ഗാർഹിക പീഡനം വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ 21,000 പേരാണ് ഗാർഹിക പീഡനം സഹിക്കാനാകാതെ പോലീസിന്റെ സഹായം തേടിയത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സഹായം അഭ്യർത്ഥിച്ച് വിളിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം സഹായം അഭ്യർത്ഥിച്ച് 65,000 കോളുകളാണ് പോലീസിന് ലഭിച്ചത്. 2023മായി താരതമ്യം ചെയ്യുമ്പോൾ 10,000 എണ്ണത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ നില തുടർന്നാണ് ഈ വർഷം വിളിക്കുന്നവരുടെ എണ്ണം റെക്കോർഡിലെത്തുമെന്നാണ് കരുതുന്നത്.
Discussion about this post

