ഡബ്ലിൻ: നഗരത്തിലെ മുൻ സെന്റ് തെരേസാസ് ഗാർഡൻസിൽ പുതിയ ഭവനപദ്ധതി യാഥാർത്ഥ്യമാകുന്നു. പ്രദേശത്ത് വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. 2027 ഓടെ ആദ്യ വീടുകളുടെ നിർമ്മാണം പൂർത്തിയാകും.
542 വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ലാൻഡ് ഡവലപ്മെന്റ് ഏജൻസിയും ഡബ്ലിൻ സിറ്റി കൗൺസിലും ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ. സ്പോർട്സ് പിച്ച്, കഫേ മുതലായവ ഈ ഭവന പദ്ധതിയിൽ ഉൾപ്പെടുന്നു.
നാല് ഏക്കർ സ്ഥലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ. ഇതിൽ 233 വൺ ബെഡ്റൂം അപ്പാർട്ട്മെന്റുകളും, 265 ടു ബെഡ്റൂം അപ്പാർട്ട്മെന്റുകളും 44 ത്രീ ബെഡ്റൂം അപ്പാർട്ട്മെന്റുകളും ഉൾപ്പെടുന്നു. 389 വീടുകൾ കോസ്റ്റ് റെന്റൽ ആയി നൽകും. 153 എണ്ണം സോഷ്യൽ ഹൗസിംഗ് അപ്പാർട്ട്മെന്റുകൾ ആണ്.
Discussion about this post

