ഡബ്ലിൻ: ഓക്സിജൻ നൽകിയതിലെ പിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് ഇന്ത്യൻ ഡോക്ടർ. മെഡിക്കൽ കൗൺസിലിന്റെ ഫിറ്റ്നസ് ടു പ്രാക്ടീസ് കമ്മിറ്റിയ്ക്ക് മുൻപാകെ ഡോക്ടർ ഇലങ്കതിർ സതിവേൽ ആണ് കുറ്റം സമ്മതിച്ചത്. ഡബ്ലിൻ ബ്ലാഞ്ചാർഡ്സ്ടൗണിലെ കോണോളി ഹോസ്പിറ്റലിലെ രജിസ്ട്രാർ അനസ്തെറ്റിസ്റ്റായിരുന്നു അദ്ദേഹം.
2019 മാർച്ച് രണ്ടിനായിരുന്നു സംഭവം. 59 വയസ്സുള്ള രോഗിയ്ക്കാണ് ഓക്സിജൻ നൽകിയതിലെ പിഴവിനെ തുടർന്ന് ജീവൻ നഷ്ടമായത്. അദ്ദേഹത്തിന് ശ്വസന ട്യൂബ് മാറി ഘടിപ്പിക്കുകയായിരുന്നു. ഇക്കാര്യം നഴ്സ് ചൂണ്ടിക്കാട്ടിയിട്ടും ഡോക്ടർ ഇത് പരിഗണിക്കാൻ തയ്യാറായില്ല. ഓക്സിജന്റെ അഭാവം മൂലം മസ്തിഷ്ക ക്ഷതവും ഇതോടൊപ്പം ഹൃദയാഘാതവും സംഭവിച്ചാണ് രോഗി മരിച്ചത്.
Discussion about this post

