ഡബ്ലിൻ: മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ അയർലന്റിൽ. മൈൻഡ് ( മലയാളി ഇന്ത്യൻസ് അയർലന്റ്) ഒരുക്കുന്ന മെഗാമേളയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം അയർലന്റിൽ എത്തിയിരിക്കുന്നത്. ശനിയാഴ്ച ( മെയ് 31) ആണ് മൈൻഡ് മെഗാമേള.
ഡബ്ലിനിൽ വിമാനമിറങ്ങിയ കുഞ്ചാക്കോ ബോബന് മൈൻഡിലെ അംഗങ്ങൾ ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി. ഭാര്യയ്ക്കും മകനുമൊപ്പമാണ് അദ്ദേഹം എത്തിയിരിക്കുന്നത്. മേളയിലെ സ്റ്റാർ ഗസ്റ്റ് ആണ് അദ്ദേഹം. ഡബ്ലിനിലെ അൽസാ സ്പോർട്സ് സെന്ററിലാണ് മെഗാമേള അരങ്ങേറുക.
Discussion about this post

