Author: sreejithakvijayan

ഡബ്ലിൻ: ആഗോള റാങ്കിംഗിൽ അയർലന്റ് സർവ്വകലാശാലകളുടെ സ്ഥാനം ഇടിഞ്ഞു. റാങ്കിംഗിൽ മുന്നിട്ട് നിന്നിരുന്ന ഡബ്ലിനിലെ ട്രിനിറ്റി കോളേജിന്റെ റാങ്കിംഗിൽ ഉൾപ്പെടെയാണ് ഇടിവ് ഉണ്ടായത്. അതേസമയം രാജ്യത്തെ ഏറ്റവും മികച്ച കോളേജ് എന്ന പദവി ട്രിനിറ്റി കോളേജ് നിലനിർത്തി. വിദ്യാഭ്യാസ നിലവാരം, തൊഴിലവസര സാധ്യത, അധ്യാപകരുടെ നിലവാരം, ഗവേഷണ മികവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്. നല്ല ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ഗവേഷണ മികവാണ് ഐറിഷ് സർവ്വകലാശാലകളെ പിന്നോട്ടടിച്ചത് എന്നാണ് സൂചന. കഴിഞ്ഞ വർഷം 250ാം സ്ഥാനത്ത് ആയിരുന്നു ട്രിനിറ്റി കോളേജ്. എന്നാൽ ഈ വർഷം ഇത് 259 ആയി. മറ്റ് കോളേജുകളുടെ റാങ്കിംഗ് യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിൻ – 299ാം സ്ഥാനം (കഴിഞ്ഞ വർഷം 301-ാം സ്ഥാനം) യൂണിവേഴ്സിറ്റി കോളേജ് കോർക്ക് – 545ാമത് (542ാമത്) ഗാൽവേ സർവകലാശാല – 707ാമത് (668ാമത്) ലിമെറിക്ക് സർവകലാശാല – 926ാമത് (925ാമത്) അയർലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ് – 1013ാം സ്ഥാനം (മാറ്റമില്ല)…

Read More

ഡബ്ലിൻ: ജനമനസിൽ ഒരുപോലെ സ്ഥാനം പിടിച്ച് ഫിയാന ഫെയിൽ പാർട്ടിയും ഫൈൻ ഗെയിൽ പാർട്ടിയും. ജനപ്രീതി സംബന്ധിച്ച് നടത്തിയ ഏറ്റവും പുതിയ സർവ്വേയിൽ ഇരുപാർട്ടികൾക്കും തുല്യപ്രാധാന്യമാണ് ലഭിച്ചത്. അതേസമയം പ്രതിപക്ഷ പാർട്ടിയായ സിൻ ഫെയ്ൻ പാർട്ടിയുടെ ജനപ്രീതി മങ്ങി സൺഡേയ് ഇന്റിപെൻഡന്റ് / അയർലന്റ് തിങ്ക്‌സ് നടത്തിയ സർവ്വേയാണ് വിവിധ പാർട്ടികളുടെ ജനപ്രീതി വ്യക്തമാക്കുന്നത്. സർവ്വേയിൽ ഫിയാന ഫെയിലിനും ഫൈൻ ഗെയിലിനും 21 ശതമാനം വീതം ജനപിന്തുണ ലഭിച്ചു. സിൻ ഫെയ്‌നിന്റെ ജനപിന്തുണയിൽ 2 ശതമാനം കുറവ് രേഖപ്പെടുത്തി. 20 ശതമാനം ആണ് പാർട്ടിയുടെ ജനപിന്തുണ. സോഷ്യൽ ഡെമോക്രാറ്റ്‌സിന്റെ പിന്തുണ 9 ശതമാനം ആയിട്ടുണ്ട്. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ജനപിന്തുണ ഏറ്റവും കൂടുതലുള്ള നേതാവ്. 46 ശതമാനം ആളുകൾ അദ്ദേഹത്തെ പിന്തുണച്ചപ്പോൾ സൈമൺ ഹാരിസിന് 41 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

Read More

ഡബ്ലിൻ: ക്രാന്തി അയർലന്റ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്. ഡബ്ലിനിലെ കോർക്കാഗ് പാർക്കിലാണ് ആവേശപൂർണമായ മത്സരങ്ങൾ അരങ്ങേറുക. ക്രാന്തിയുടെ വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകൾ ചേർന്നാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അയർലന്റിലെ പ്രമുഖ ക്രിക്കറ്റ് ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. വിജയികളാകുന്ന ടീമിന് 501 യൂറോ ക്യാഷ് പ്രൈസും സ്വർണമെഡലുമാണ് സമ്മാനമായി ലഭിക്കുക. ക്രാന്തി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം സീസണാണ് ഇന്ന് നടക്കുന്നത്. ആറ് ഓവർ ഫോർമാറ്റിലാണ് മത്സരങ്ങൾ.

Read More

കോർക്ക്: കോർക്ക് സിറ്റിയിൽ മാരത്തോണിനിടെ മത്സരാർത്ഥി മരിച്ചു. 20 വയസ്സുള്ള യുവതിയാണ് മരിച്ചത്. സംഭവത്തിൽ കോർക്ക് സിറ്റി കൗൺസിൽ ദു:ഖം രേഖപ്പെടുത്തി. ഹാഫ് മാരത്തോണിലാണ് യുവതി പങ്കെടുത്തത്. ഫിനിഷിംഗ് ലൈനിൽ എത്തിയതിന് പിന്നാലെ യുവതിയ്ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അടിയന്തിര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 26 രാജ്യങ്ങളിൽ നിന്നായി 550 പേരായിരുന്നു മാരത്തോണിൽ പങ്കെടുത്തത്.

Read More

ഡബ്ലിൻ: കേരള ഹൗസ് സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന്. ബ്ലാഞ്ചാർഡ്ടൗൺ നാഷണൽ സ്‌പോർട്‌സ് സെന്ററിലാണ് മത്സരം നടക്കുക. 44 ടീമുകൾ മത്സരങ്ങളിൽ പങ്കാളികളാകും. വിവിധ കൗണ്ടികളിൽ നിന്നായി വിവിധ പ്രായത്തിലുള്ള ടീമുകളാണ് ആവേശോജ്ജ്വലമായ മത്സരത്തിൽ പങ്കാളികളാകുന്നത്. പങ്കെടുക്കുന്നവർക്കും കാഴ്ചക്കാർക്കുമായി റോയൽ കാറ്റേഴ്സ് ഒരുക്കുന്ന ഭക്ഷണവും ഉണ്ട്.

Read More

ഡബ്ലിൻ: അയർലന്റിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ്. ഗാൽവെ, മയോ, കെറി എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണിവരെയാണ് വാണിംഗ്. ഇന്ന് ശക്തമായതോ അല്ലെങ്കിൽ അതിശക്തമായതോ ആയ മഴയാണ് കൗണ്ടികളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മെറ്റ് ഐറാന്റെ പ്രവചനം കണക്കിലെടുത്താൽ കൗണ്ടികളിൽ വെള്ളപ്പൊക്കത്തിനുൾപ്പെടെ സാദ്ധ്യതയുണ്ട്. ശക്തമായ മഴ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാരുടെ കാഴ്ച മറയുന്നതിന് കാരണം ആകും. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Read More

കാർലോ: കാർലോ ടൗണിലെ സൂപ്പർമാർക്കറ്റിനുള്ളിൽ വെടിവയ്പ്പ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും പെൺകുട്ടിയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 6.15 ഓടെയായിരുന്നു സംഭവം ഉണ്ടായത്. ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിലായിരുന്നു സംഭവം. ഇവിടേയ്ക്ക് തോക്കുമായി എത്തിയ അക്രമി ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ഇതിലാണ് പെൺകുട്ടിയ്ക്ക് പരിക്കേറ്റത്. പിന്നീട് പുറത്തേക്ക് ഇറങ്ങിയ ഇയാൾ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. സംഭവ സമയം നിരവധി പേർ സൂപ്പർമാർക്കറ്റിനുള്ളിൽ ഉണ്ടായിരുന്നു. വെടിയൊച്ച കേട്ടതോടെ ഇവരെല്ലാവരും ഓടി രക്ഷപ്പെട്ടു. അതിനാൽ മറ്റാർക്കും പരിക്കില്ല. പെൺകുട്ടി സെന്റ് ലൂക്ക്‌സ് ജനറൽ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പോലീസുകാരനെ തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ച കൊടും ക്രിമിനലിന് ജയിൽ ശിക്ഷ. 40 കാരനായ റോഡ്‌നി ബോൺസിനാണ് 15 മാസം കോടതി ജയിൽശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു കേസിനാസ്പദനായ സംഭവം. ബൻക്രാനയിലെ ഇനിഷോവൻ ഗേറ്റ്വേ ഹോട്ടലിൽ വച്ചായിരുന്നു പോലീസുകാരന് നേരെ ആക്രമണം ഉണ്ടായത്. മദ്യപിച്ച് ഹോട്ടൽ മുറിയിൽ എത്തി ബോൺസ് കാമുകിയുമായി വഴക്കിടുകയും ഇവരെ ആക്രമിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യാൻ എത്തിയതായിരുന്നു പോലീസുകാരനായ കെന്നത്ത് മെറിറ്റ്. പിടികൂടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി കെന്നത്തിന്റെ തലയിൽ സ്വന്തം തലകൊണ്ട് ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ കെന്നത്ത് നിലത്ത് വീണു. ശേഷം കെന്നത്തിന്റെ മുഖത്തേയ്ക്ക് ഇയാൾ രക്തം തുപ്പുകയും ചെയ്തിരുന്നു.

Read More

ഡബ്ലിൻ: ഡിഎംഡി അയർലന്റ് പൂരത്തോട് അനുബന്ധിച്ച് നടത്തിയ പൂരം വാക്കത്തോൺ 2025 ന് സമാപനം. പരിപാടിയിൽ ജോജോ ജോസിന് ഒന്നാം സ്ഥാനവും സിജോ ജോസിന് രണ്ടാം സ്ഥാനവും ലഭിച്ചു. വിവിധ കൗണ്ടികളിൽ നിന്നായി 106 പേരായിരുന്നു വാക്കത്തോണിൽ പങ്കെടുത്തത്. ഹെൽത്ത്, ഹെൽപ്പ്, പ്രെെസ് എന്നതായിരുന്നു പരിപാടിയുടെ മുദ്രാവാക്യം. മത്സരാർത്ഥികൾ ചേർന്ന് 6500 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചു. സിജോ ജോസ് 827.3 കിലോ മീറ്ററും, സിജോ ജോസ് 596 കിലോ മീറ്ററും പൂർത്തിയാക്കി. സജേഷ് സുദർശനൻ 515.9 കിലോ മീറ്ററും ഷീബാ ജോസ് 463.3 കിലോമീറ്ററും പൂർത്തിയാക്കി. 1060 യൂറോയാണ് വാക്കത്തോൺ രജിസ്‌ട്രേഷന് ലഭിച്ചത്. ഈ തുക വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടമായ ഒരു കുടുംബത്തിന് വീട് നിർമ്മിക്കാൻ നൽകും.

Read More

ഡബ്ലിൻ: അയർലന്റിൽ ഇന്ന് മുതൽ സ്ത്രീകൾക്ക് സൗജന്യ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (എച്ച്ആർപി) ചികിത്സ ലഭിക്കും. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഇന്ന് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു. ഫാർമസികൾ വഴിയാണ് സ്ത്രീകൾക്ക് ഇതിനുള്ള സൗകര്യം ഉറപ്പുവരുത്തിയിരിക്കുന്നത്. ഇന്ന് മുതൽ സ്ത്രീകൾക്ക് എച്ച്ആർടി മരുന്നുകളും മറ്റ് ഉത്പന്നങ്ങളും സൗജന്യമായി ലഭിക്കും. ഇതിനായി ഫാർമസികളിൽ ഡിസ്‌പെൻസിംഗ് പോയിന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാരുമായി ചേർന്നാണ് ഫാർമസികൾ സ്ത്രീകൾക്കായി ഈ സൗകര്യം ഉറപ്പാക്കുന്നത്. 5 യൂറോ ആണ് ഡിസ്‌പെൻസിംഗ് ഫീസ് ആയി സർക്കാർ നൽകുക. എച്ച്ആർടി സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കായ് സർക്കാർ 2000 യൂറോ ഒറ്റത്തവണ ഗ്രാന്റ് എന്ന രീതിയിൽ നൽകും.

Read More