ഡബ്ലിൻ: അയർലന്റിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗത്തിന് പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. ഡബ്ലിനിലാണ് വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഏറ്റവും കൂടുതൽ ആളുകൾ പിടിയിലായത്. ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ ബാങ്ക് അവധി വാരാന്ത്യത്തിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കരുതെന്ന് എംഇപി സിന്തിയ നി മുർച്ചു അഭ്യർത്ഥിച്ചു.
ഡബ്ലിനിൽ ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 237 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2023 നും 2024 നും ഇടയിലുള്ള കണക്കുകളാണ് ഇത്. കോർക്കിൽ 25 ശതമാനത്തിന്റെയും ഗാൽവെയിൽ 21 ശതമാനത്തിന്റെയും വർദ്ധനവ് ഉണ്ടായി.
Discussion about this post

