കൊച്ചി ; തന്നെ വീണ്ടും സ്ഥാനാർഥിയാക്കിയത് പാർട്ടി നൽകിയ അംഗീകാരമെന്ന് കെ കെ ശൈലജ. പേരാവൂരിലേക്ക് മാറിയത് സന്തോഷപൂർവമാണെന്നും കെ കെ ശൈലജ പറഞ്ഞു.
‘ മുഖ്യമന്ത്രി പിണറായി വിജയൻ നല്ല പിന്തുണ നൽകി. പാർട്ടി ആയാലും സർക്കാർ ആയാലും പിണറായിയുടെ മാർഗ്ഗ നിർദ്ദേശമാണ് പ്രധാനം. അമ്പലപ്പുഴയിൽ എൽ ഡി എഫ് ജയിക്കും. എം വി ഗോവിന്ദന്റെ ഭാര്യ എന്നതല്ല ശ്യാമളയുടെ യോഗ്യത . മികച്ച പ്രവർത്തകയാണ് പി കെ ശ്യാമള .
പാർട്ടിയിൽ നിന്നും നേതാക്കൾ വിട്ട് പോകുന്നത് ശരി അല്ല . പാർട്ടിയിൽ നിന്നും പോകുന്നവർ പോകട്ടെ എന്ന നിലപടില്ല. വിട്ടു പോകൽ പാർട്ടി പരിശോധിക്കണം .
പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. ജി സുധാകരൻ പോയത് വേദനിപ്പിച്ചു. തെറ്റായ നിലപാട് സ്വീകരിച്ചാണ് എല്ലാവരും പോയത്. വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല. മുഖ്യമന്ത്രി പദവിക്ക് സംവരണം വേണമെന്ന് പറയാൻ ആകില്ല. പിണറായി മികച്ച മുഖ്യമന്ത്രിയാണ്. പേരാവൂരിൽ പാർട്ടി ജയിക്കാൻ ആണ് എന്നെ അവിടെ സ്ഥാനാർഥി ആക്കിയത്. ‘ കെ കെ ശൈലജ പറഞ്ഞു

