Author: sreejithakvijayan

ഡബ്ലിൻ: വ്യാജ- അനധികൃത മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഹെൽത്ത് പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി അതോറിറ്റി. ഇത്തരം പരസ്യങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് അതോറിറ്റി അറിയിച്ചു. അടുത്തിടെയായി വ്യാജ മരുന്നുകളുടെ പരസ്യങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി എച്ച്പിആർഎയുടെ ലോഗോവരെ തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. ഇത് വ്യാജ മരുന്നുകൾക്ക് ആളുകൾക്കിടയിൽ വിശ്വാസ്യതയുണ്ടാക്കും. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് ജാഗ്രത പുലർത്തണം. ഇത്തരം പരസ്യങ്ങൾ കണ്ട് മരുന്നുകൾ വാങ്ങുന്നതിൽ നിന്നും ആളുകൾ വിട്ട് നിൽക്കണം. ആരോഗ്യവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ലൈസൻസുള്ള ഫാർമസികളെയും വിതരണക്കാരെയും സമീപിക്കുകയാണ് ഉത്തമം.

Read More

ഡബ്ലിൻ: മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ അയർലന്റിൽ. മൈൻഡ് ( മലയാളി ഇന്ത്യൻസ് അയർലന്റ്) ഒരുക്കുന്ന മെഗാമേളയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം അയർലന്റിൽ എത്തിയിരിക്കുന്നത്. ശനിയാഴ്ച ( മെയ് 31) ആണ് മൈൻഡ് മെഗാമേള. ഡബ്ലിനിൽ വിമാനമിറങ്ങിയ കുഞ്ചാക്കോ ബോബന് മൈൻഡിലെ അംഗങ്ങൾ ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി. ഭാര്യയ്ക്കും മകനുമൊപ്പമാണ് അദ്ദേഹം എത്തിയിരിക്കുന്നത്. മേളയിലെ സ്റ്റാർ ഗസ്റ്റ് ആണ് അദ്ദേഹം. ഡബ്ലിനിലെ അൽസാ സ്‌പോർട്‌സ് സെന്ററിലാണ് മെഗാമേള അരങ്ങേറുക.

Read More

ഡബ്ലിൻ:  കിൻഹാൻ ലഹരി സംഘത്തിലെ അംഗത്തിനെതിരെ കൊലക്കുറ്റം ചുമത്തി കോടതി. 39 കാരനായ സീൻ മക്ഗവണിനെതിരെയാണ് ഡബ്ലിനിലെ സ്‌പെഷ്യൽ ക്രിമിനൽ കോടതി കുറ്റം ചുമത്തിയിത്. 2016 ൽ ഡബ്ലിൻ സ്വദേശിയായ നോയൽ കിർവാനെ വെടിവച്ച് കൊന്ന കേസിലാണ് നടപടി. അതീവ സുരക്ഷയോടെയാണ് സീൻ മക്ഗവണിനെ കോടതിയിൽ ഹാജരാക്കിയത്. ഹച്ച് സംഘവും കിൻഹാൻ സംഘവും തമ്മിലുള്ള കൊടിപ്പകയെ തുടർന്നുള്ള സംഘർഷത്തിനിടെയാണ് കിർവാൻ കൊല്ലപ്പെട്ടത്. കൊലക്കുറ്റത്തിന് പുറമേ മറ്റ് ക്രിമിനൽ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: കാണാതായ ഇംഗ്ലണ്ടിലെ മ്യൂസിയത്തിന്റെ സൈൻ ബോർഡ് ഐറിഷ് നദിയിൽ. നോർതേൺ അയർലന്റിലെ ബൻഗോറിന് സമീപത്തെ തീരത്ത് നിന്നാണ് ദി ഡോക്ക് മ്യൂസിയത്തിന്റെ സൈൻബോർഡ് കണ്ടെത്തിയത്. അഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നു ഈ സൈൻബോർഡ് കാണാതെ പോയത്. പ്രദേശവാസിയായ ജോണി സ്മിത്തിനായിരുന്നു ഈ ബോർഡ് ലഭിച്ചത്. ആറ് വയസ്സുള്ള മകളുമൊത്ത് തീരത്ത് ചിലവഴിക്കുകയായിരുന്നു അപ്പോഴാണ് സൈൻബോർഡ് കണ്ടത്. ഉടനെ അതിലെ എഴുത്തുവച്ച് ഇന്റർനെറ്റിൽ സർച്ച് ചെയ്തു. ഇതോടെയാണ് ഇംഗ്ലണ്ടിലെ മ്യൂസിയത്തിന്റെ സൈൻബോർഡാണ് ഇതെന്ന് മനസിലായത്. ഇതോടെ മ്യൂസിയം അധികൃതർക്ക് ഇ-മെയിൽ അയക്കുകയായിരുന്നു. അഞ്ച് വർഷം മുൻപ് കാണാതെ ആയ സൈൻ ബോർഡ് ലഭിച്ചതിന്റെ ആശ്ചര്യത്തിലാണ് മ്യൂസിയം അധികൃതരും.

Read More

ഡബ്ലിൻ: ഹോട്ടലിൽ നടന്ന വിവാഹ സത്കാരത്തിനിടെ നിലത്ത് വീണ യുവതിയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ടിപ്പററി സ്വദേശിനിയായ പമേല കിർബിയ്ക്കാണ് 72,000 യൂറോ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. 2018 ഓഗസ്റ്റ് 18 ന്  ഹോട്ടൽ കിൽക്കെനിയിൽ ആയിരുന്നു സംഭവം. ഉപഭോക്താക്കളോടുള്ള കടമ നിർവ്വഹിക്കുന്നതിൽ ഹോട്ടൽ പരാജയപ്പെട്ടുവെന്ന കോടതിയുടെ വിലയിരുത്തലിനെ തുടർന്നാണ് നടപടി. ഹോട്ടലിലെ തറയിൽ ഉണ്ടായിരുന്ന വെള്ളത്തിൽ ചവിട്ടിയായിരുന്നു യുവതി നിലത്ത് വീണത്. വെള്ളമുണ്ടെങ്കിൽ അത് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ഹോട്ടൽ യുവതിയ്ക്ക് നൽകണം ആയിരുന്നു. എന്നാൽ ഇതിൽ ഹോട്ടൽ അധികൃതർ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി.

Read More

ഡബ്ലിൻ:  അയർലന്റിൽ ഇന്നും നേരിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. മഞ്ഞുമൂടിയ കാലാവസ്ഥയോടെ ആകും ഇന്നത്തെ ദിനം ആരംഭിക്കുക. നേരിയ മഴയും ചിലയിടങ്ങളിൽ വെയിലും അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ മുഴുവനും അസ്ഥിര കാലാവസ്ഥ തുടരും. രാവിലെ സമയങ്ങളിൽ വെയിൽ അനുഭവപ്പെടും. 20 ഡിഗ്രി സെൽഷ്യസ് വരെ  താപനില രേഖപ്പെടുത്താം. മുൻ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചൂട് വർദ്ധിക്കുന്നുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വൈകീട്ടോടെയായിരിക്കും  മഴ ലഭിക്കുക. തണുത്ത കാറ്റും അനുഭവപ്പെടും.

Read More

കിൽക്കെനി: മലയാളി സംഗീത പ്രേമികളുടെ ഇഷ്ടഗായകൻ കെ.എസ് ഹരിശങ്കർ അയർലന്റിൽ എത്തുന്നു. ഓഗസ്റ്റിൽ കിൽക്കെനിയിൽ സംഘടിപ്പിക്കുന്ന കെഎസ് ഹരിശങ്കർ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം അയർലന്റിൽ എത്തുന്നത്. ഗ്രാന്റ് ഇവന്റ് മേക്കേഴ്‌സ് അവതരിപ്പിക്കുന്ന പരിപാടി ഓഗസ്റ്റ് 10 ന് നടക്കും.

Read More

ഡബ്ലിൻ: ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ നിന്നും പണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. സാൻട്രിയിലെ നോർത്ത്‌വുഡിലെ റെസ്‌റ്റോറന്റിലായിരുന്നു സംഭവം. 20 കാരനായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്നലെ വൈകീട്ട് 7.30 ഓടെയായിരുന്നു സംഭവം. തോക്കുമായി റെസ്‌റ്റോറന്റിൽ എത്തിയ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം മോഷ്ടിക്കുകയായിരുന്നു. പിന്നാലെ ഇയാൾ കാറിൽ കടന്നുകളഞ്ഞു. റെസ്റ്റോറന്റ് ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ഇയാളെ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

ഡബ്ലിൻ: ലെബനനിലെ ഐറിഷ് സമാധാന സേനാംഗങ്ങൾ സുരക്ഷിതർ. വെടിവയ്പ്പിൽ ആളപായമോ പരിക്കുകളോ ഇല്ലെന്ന് ഐറിഷ് ഡിഫൻസ് ഫോഴ്‌സസ് അറിയിച്ചു. ഇന്നലെയാണ് പട്രോളിംഗിനിടെ ഐറിഷ് സമാധാ സേനാംഗങ്ങൾക്ക് നേരെ വെടിവയ്പ്പ് ഉണ്ടായത്. ലെബനീസ് ആർമ്ഡ് ഫോഴ്‌സിനൊപ്പം ചേർന്നാണ് ഐറിഷ് സേനാംഗങ്ങൾ പ്രവർത്തിക്കുന്നത്.  ഇന്നലെ ഇരു സേനകളും സംയുക്തമായി യാറൂൺ ഗ്രാമത്തിൽ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവം ഐറിഷ് സമൂഹത്തിനിടയിൽ വലിയ ആശങ്ക ഉയർത്തിയിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ലഹരി കേസുമായി ബന്ധപ്പെട്ട് ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. കാബ്ര സ്വദേശിയായ ഇയോൺ റിച്ചാഡ്‌സൺ ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 3,80,000 യൂറോ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ബുധനാഴ്ച ആയിരുന്നു ഇയാൾ അറസ്റ്റിലായത്. ടാക്‌സി ഓടിക്കുന്നതിന്റെ മറവിൽ ഇയാൾ ലഹരി കച്ചവടം ആയിരുന്നു നടത്തിയിരുന്നത്. ഇത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ച പോലീസ് ഇയോണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും എംഡിഎംഎ, കൊക്കെയ്ൻ, കെറ്റാമിൻ എന്നീ ലഹരി വസ്തുക്കക്കളാണ് പിടിച്ചെടുത്തത്. രഹസ്യകേന്ദ്രത്തിലായിരുന്നു ഇയോൺ ഇതെല്ലാം ഒളിപ്പിച്ചിരുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇയോണിനെ ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കി.

Read More