ഡബ്ലിൻ: യുഎഇയിലെ പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഐറിഷ് എംബസി. അനാവശ്യയാത്രകൾ ഒഴിവാക്കണം എന്ന് എംബസി നിർദ്ദേശിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നിർദ്ദേശം പുറപ്പെടുവിച്ചത്. നിലവിൽ മേഖലയിൽ ഇറാന്റെ ആക്രമണം തുടരുകയാണ്.
യുഎഇയിൽ ഏകദേശം 14,000 ഐറിഷ് പൗരന്മാർ അതിവസിക്കുന്നുണ്ടെന്നാണ് വിവരം. ഇതിൽ ഭൂരിഭാഗവും താമസിക്കുന്നത് ദുബായ്, അബു ദാബി എന്നിവിടങ്ങളിലാണ്. യുഎഇ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള വ്യോമപാത താത്കാലികമായി അടച്ചുവെന്നും എംബസി അറിയിച്ചിട്ടുണ്ട്.
Discussion about this post

