വെക്സ്ഫോർഡ്: കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കൗണ്ടി വെക്സ്ഫോർഡ് എസ്റ്റേറ്റിലെ കുടുംബങ്ങൾ. ഏകദേശം 30 ഓളം കുടുംബങ്ങൾക്കാണ് ഉടമകളിൽ നിന്നും കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചത്. അയർലൻഡിൽ ഇന്ന് മുതൽ പുതിയ വാടക നിയമങ്ങൾ നിലവിൽ വരുന്ന പശ്ചാത്തലത്തിലാണ് ഉടമകൾ നോട്ടീസുകൾ പുറപ്പെടുവിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസങ്ങളിലായാണ് നോട്ടീസുകൾ നൽകിയത്. വീടുകൾ വിൽക്കാൻ പോകുകയാണെന്നും അതിനാൽ ഇനി വാടകയ്ക്ക് നൽകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ബ്രിഡ്ജ്ടൗണിലെ ഹേസൽവുഡ് എസ്റ്റേറ്റിലെ വാടകക്കാരെയാണ് ഇത് ബാധിക്കുക. ഓഗസ്റ്റ് വരെ ഇവർക്ക് വീടുകൾ ഒഴിയാൻ സമയമുണ്ട്.
Discussion about this post

