ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരനെ ബൈക്ക് ഇടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ കോടതി. 32 വയസ്സുള്ള മൈക്കൾ ജോൺസിനെ ആണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. ഡബ്ലിൻ ജില്ലാ കോടതി ആണ് ജാമ്യം നിഷേധിച്ചത്.
ഇന്നലെ ആയിരുന്നു 32 കാരനെ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ മാസം 26 ന് ആയിരുന്നു ഇയാൾ സ്ക്രാംബ്ലർ ബൈക്ക് കൊണ്ട് പോലീസുകാരനെ ആക്രമിച്ചത്. വാഹനപരിശോധനയ്ക്കിടെ ഫുട്പാത്തിന്റെ ഗ്രീൻ ഏരിയ വഴി ബൈക്ക് ഓടിച്ച് വരികയായിരുന്നു യുവാവ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് തടയുകയായിരുന്നു.
Discussion about this post

