ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും ഗൾഫ് മേഖലയിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് വിമാനങ്ങളാണ് റദ്ദാക്കിയത്. നിലവിലെ സാഹചര്യത്തിൽ ആരും ഗൾഫ് മേഖലകളിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിർദ്ദേശം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെയും വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
വിമാനങ്ങൾ റദ്ദാക്കിയത് സംബന്ധിച്ച് വിമാന കമ്പനികൾ യാത്രികർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കായി ട്രാവൽ ഏജന്റുമാരെ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post

