ഡബ്ലിൻ: വേൾഡ് മലയാളി ഫെഡറേൻ അയർലൻഡ് കോർഡിനേറ്ററായി സ്മിത വർഗീസിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഐക്യകണ്ഠേനയാണ് സ്മിതയെ തിരഞ്ഞെടുത്തത്. നിലവിലെ കോർഡിനേറ്റർ ഷൈജു തോമസ് യൂറോപ്പ് റീജണൽ ചുമതലകളുടെ നേതൃത്വം ഏറ്റെടുക്കുകയാണ്. ഇതേ തുടർന്നാണ് സ്മിതയെ അയർലൻഡിന്റെ കോർഡിനേറ്ററായി തിരഞ്ഞെടുത്തത്.
തത്സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വനിതയാണ് സ്മിത. കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സ്മിതയെ ഡബ്ല്യുഎംഎഫ് അംഗങ്ങൾ അഭിനന്ദിച്ചു.
Discussion about this post

