ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കടയുടമയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയാൾക്കായി തിരച്ചിൽ തുടർന്ന് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. ബ്രിട്ടൺസ് പരേഡ് മേഖലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം.
ആയുധവുമായി കടയിൽ അതിക്രമിച്ച് കടന്ന പ്രതി ഇത് കാട്ടി കടയിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭാഗ്യവശാൽ സംഭവ സമയം അവിടെ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റില്ല. തുടർന്ന് അവിടെ നിന്നും പണവും ഒരു കുപ്പി വോഡ്കയുമായി കടന്ന് കളയുകയായിരുന്നു.
Discussion about this post

