ഡബ്ലിൻ: അയർലൻഡിൽ വീണ്ടും നാടുകടത്തൽ. ദക്ഷിണാഫ്രിക്കൻ പൗരന്മാരെയാണ് നാടുകടത്തിയത്. കുട്ടികൾ ഉൾപ്പെടെ നാടുകടത്തിയവരിൽ ഉൾപ്പെടുന്നതായി അധികൃതർ വ്യക്തമാക്കി.
ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. 60 ദക്ഷിണാഫ്രിക്കൻ സ്വദേശികളെയാണ് ഇന്നലെ രാവിലെ നാടുകടത്തിയത്. ഇവരിൽ 28 പുരുഷന്മാരും 26 സ്ത്രീകളും ഉൾപ്പെടുന്നു. 9 കുട്ടികളും സംഘത്തിൽ ഉൾപ്പെടുന്നുണ്ട്. ഡബ്ലിനിൽ നിന്നും പ്രത്യേക വിമാനത്തിലാണ് ഇവരെ അയച്ചത്.
Discussion about this post

